Foto

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: മലയാളികളിൽ ഒന്നാമത് ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസ് 

ന്യൂഡൽഹി:സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസാണ് മലയാളികളിൽ ഒന്നാമത്.റാങ്കിൽ മുൻനിരയിൽ നിൽക്കുന്ന മറ്റ് മലയാളികൾ വി.എം.ആര്യ (36–ാം റാങ്ക്), അനൂപ് ദാസ് (38–ാം റാങ്ക്), എസ്. ഗൗതം രാജ് (63–ാം റാങ്ക്) ഇവരാണ്,കോട്ടയം പാലാ മുത്തോലി സ്വദേശിനിയാണ്  ഗഹന നവ്യ ജയിംസ്.
ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്ക്, ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഗ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ.ഉമാഭാരതി മൂന്നാം റാങ്കും നേടി.
ഐഎസിലേക്ക് 180 പേരുൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ വർഷം ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ. സെപ്തംബർ 16 മുതൽ 25 വരെയായിരുന്നു മെയിൻ പരീക്ഷ. മെയ് 18നാണ് അഭിമുഖപരീക്ഷ അവസാനിച്ചത്.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply

Related News