Foto

കോവിഡ് മൂലം അനാഥരായ കുട്ടികളിലേക്ക് കണ്ണയയ്ക്കുക : യൂണിസെഫ്

കോവിഡ് മൂലം അനാഥരായ കുട്ടികളിലേക്ക് കണ്ണയയ്ക്കുക : യൂണിസെഫ്

റോം : കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ കുട്ടികളെക്കുറിച്ച് ജാഗ്രത വേണമെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകി. കോവിഡ് മൂലമുള്ള മരണസംഖ്യ 40 ലക്ഷം കടന്നു കഴിഞ്ഞു. എന്നാൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ല.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ഗുരുതരമായ രോഗങ്ങൾ പിടിപെടാം. ഉപജീവനത്തിനായുള്ള മാർഗ്ഗങ്ങളും ഇവർക്ക് അടഞ്ഞുപോകും. ഏതെങ്കിലും കേന്ദ്രങ്ങളിലോ, കുടുംബങ്ങളിലോ കഠിനമായ ജീവിതാവസ്ഥകൾ അവർ നേരിടേണ്ടിവരാം. ശാരീരികവും മാനസികവും വൈകാരികവുമായ സമ്മർദ്ദങ്ങളും സംഘർഷങ്ങളും മൂലം സാമൂഹികമായി ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്നവരായി ഇവർ  മാറാം. അതുകൊണ്ട് ഇത്തരം കുട്ടികളെ കണ്ടെത്താനും സംരക്ഷണം സൽകാനും ശ്രമമുണ്ടാകണം. സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്താനും അവർക്ക് ഉചിതമായ ജീവിത സാഹചര്യം പ്രദാനം ചെയ്യുവാനുമുള്ള കൂട്ടായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് യൂണിസെഫ് അഭ്യർത്ഥിച്ചു.

 

Foto
Foto

Comments

leave a reply