Foto

നയതന്ത്രജ്ഞരുടെ ഫോണും ചോര്‍ത്തി, പെഗാസസ് വഴി

നയതന്ത്രജ്ഞരുടെ
ഫോണും ചോര്‍ത്തി,
പെഗാസസ് വഴി

ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടേതു കൂടാതെ വിദേശ നയതന്ത്രജ്ഞരുടെയും വിദേശ സംഘടനാ ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് 2017 മുതല്‍ ചോര്‍ത്താന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

പെഗാസസ് ആഗോളതലത്തില്‍ ആയിരകണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ഈ സ്‌പൈവെയര്‍ ചോര്‍ത്തിയത് മൂന്നൂറോളം ആളുകളുടെ വിവരങ്ങളാണ്. ഇതില്‍ തന്നെ മോദി മന്ത്രിസഭയിലെ 2 മന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളും നിരവധി മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും.

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച് വിപണിയില്‍ എത്തിച്ച സ്‌പൈവെയര്‍ ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്ടോപിലോ കടന്ന് അതിലെ വിവരങ്ങള്‍ അനധികൃതമായി മറ്റൊരു സര്‍വറിലേക്ക് മാറ്റും. ഈ വിവരങ്ങള്‍ ആഗോളതലത്തില്‍ കൃത്യമായി പരിശോധിച്ച വിദേശ സര്‍ക്കാരുകള്‍ക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ഉപകരണത്തിലും വളരെ എളുപ്പത്തില്‍ ഇടാന്‍ കഴിയുമെന്നതാണ് പെഗാസസിന്റെ പ്രത്യേകത. വിദഗ്ദ്ധര്‍ നല്‍കുന്ന വിവരം അനുസരിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെട്ട പെഗാസസിന് മെസ്സേജോ ലിങ്കുകളോ ക്ലിക്ക് ചെയ്യാതെ തന്നെ  ഉപകരണങ്ങളില്‍ കടന്ന് കൂടാന്‍ കഴിയും.

മിക്ക സ്‌പൈവെയറുകളും സ്റ്റാക്കര്‍വെയറുകളും ആന്റിതെഫറ്റ് ആപ്പുകളായി ആണ് ഫോണുകളില്‍ ഇടാറുള്ളത് . വൈറസുകളും മാല്‍വേറുകളും ആന്റി വൈറസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയും. എന്നാല്‍ സ്‌പൈവെയറുകളും സ്റ്റാക്കര്‍വെയറുകളും സാധാരണയായി ഉപയോഗമുള്ള അപ്പുകളായി എത്തി മറഞ്ഞിരുന്ന് വിവരങ്ങള്‍ ചോര്‍ത്താറാണ് പതിവ്.ഡിജിറ്റല്‍ ഉപകരണങ്ങളില്‍ എത്തുന്ന ഇത്തരം  സ്‌പൈവെയറുകളും സ്റ്റാക്കര്‍വെയറുകളും മറ്റൊരു സര്‍വറിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇത് ക്യാമറ തനിയെ ഓണ്‍ ആക്കുകയും, മൈക്രോഫോണുകള്‍ ഓണാക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.ചാറ്റുകളില്‍ നിന്നും, കോണ്ടാക്ടുകളില്‍ നിന്നും, ഡാറ്റ ബാക്കപ്പില്‍ നിന്നുമൊക്കെ ഇവ വിവരങ്ങള്‍ ശേഖരിക്കും.സംസാരം റെക്കോര്‍ഡ് ചെയ്യുകയും, കലണ്ടറില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും, എസ്എംഎസ്, ഇമെയിലുകള്‍ എന്നിവയിലെ വിവരങ്ങള്‍ കൈമാറുകയും ചെയ്യും. ഇവയെ നിയന്ത്രിക്കുന്ന സര്‍വറിലേക്ക്  ഈ  സ്‌പൈവെയറുകള്‍ വിവരങ്ങള്‍ കൈമാറും.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News