Foto

ദൈവത്തിന്  ഒന്നാം  സ്ഥാനം  നല്‍കി ട്രാക്കില്‍ ലോക റെക്കോഡ്

ലോക റെക്കോര്‍ഡിന് പിന്നില്‍ യേശുവിന്റെ കരമെന്ന് 
 കായികതാരം സിഡ്‌നി മക്ലാലിന്‍

കായിക താരങ്ങള്‍ പലപ്പോഴും  ചരിത്രം  രചിക്കാറുണ്ട്  ട്രാക്കുകളില്‍  വിസ്മയം സൃഷ്ടിക്കാറുണ്ട്  ചില ഘട്ടങ്ങളില്‍  ട്രാക്കുകള്‍  കായിക താരങ്ങളോട് പിണങ്ങാറുണ്ട് അത് നമ്മള്‍  കാണുകയും  ചെയ്തിട്ടുണ്ട്. പലപ്പോഴും ഭൂരിപക്ഷ  കായിക  താരങ്ങളും ലോക റെക്കോഡുകള്‍ സൃഷ്ടിക്കുമ്പോള്‍ ദൈവത്തിന്  നന്ദി പറയാറുമുണ്ട്.ഇപ്പോഴിതാ ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കി ദൈവകൃപകൊണ്ട് മാത്രം റെക്കോഡ് കൈവരിച്ചുവെന്നാണ് അമേരിക്കന്‍ വനിതാ കായികതാരം സിഡ്‌നി മക്ലാലിന്‍ വ്യക്തമാക്കുന്നത്.ഒളിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ട്രയല്‍സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തനിക്ക് റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണെന്ന്  മക്ലാലിന്‍ പറഞ്ഞു,ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം  തന്റെ അനുഭവം  പങ്കുവച്ചത്.52 സെക്കന്റുകള്‍ക്കുള്ളില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്ന കടമ്പകടക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡോട് കൂടിയാണ് മക്ലാലിന്‍   വിജയിച്ചത്. 51.90 സെക്കന്റ് എടുത്താണ് ഇരുപത്തിയൊന്നുകാരിയായ മക്ലാലിന്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കിയത്. ഓട്ടത്തിന് മുന്‍പുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതാണെന്ന് പറഞ്ഞ മക്ലാലിന്‍ തന്റെ ചുമലിലെ ഭാരം ദൈവം ഒഴിവാക്കിയത് കാരണമാണ് തനിക്ക് സ്വതന്ത്രമായി ഓടുവാന്‍ കഴിഞ്ഞതെന്നും തന്റെ രക്ഷകനും കര്‍ത്താവുമായ യേശുവില്‍ വിശ്വാസം അര്‍പ്പിക്കുക മാത്രമാണ് ഈ ഓട്ടത്തില്‍ താന്‍ ചെയ്തതെന്നും സിഡ്‌നി മക്ലാലിന്‍ പറഞ്ഞു.ദൈവവിശ്വാസമാണ്  റെക്കോഡ് സാധ്യമാക്കിയത്. ഈ നേട്ടം ദൈവത്തില്‍ നിന്നുള്ള സമ്മാനം തന്നെയാണ് എന്ന് പറയുക അല്ലാതെ എനിക്കിപ്പോള്‍ കൂടുതലായി ഒന്നു ചെയ്യുവാനില്ല''- മക്ലാലിന്‍ വ്യക്തമാക്കുന്നു. എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണെന്ന സത്യം അറിഞ്ഞിരിക്കണമെന്നും താന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കാലത്തോളം ദൈവം തന്നെ വഹിച്ചുകൊള്ളുമെന്നും മക്ലാലിന്‍ പ്രത്യാശ  പ്രകടിപ്പിച്ചു.വൈദത്തിന് നന്ദി അര്‍പ്പിച്ചുകൊണ്ടുള്ള മക്ലാലിനിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ എന്നില്‍ ശ്രദ്ധിക്കുക മാത്രം ചെയ്യൂ എന്ന് ദൈവം പറയുന്നത് താന്‍ കേട്ടുകൊണ്ടേയിരിക്കുന്നതാണ്,അംഗീകാരത്തിനു വേണ്ടി ഇനി താന്‍ ഓടില്ലെങ്കിലും, ഇതിനോടകം പാറപോലെ ഉറച്ച ദൈവത്തിന്റെ പരിപൂര്‍ണ്ണ ഇഷ്ടത്തെക്കുറിച്ച് താന്‍ ആലോചിക്കുമെന്നും, ദൈവകൃപയല്ലാതെ മറ്റൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു. വിശ്വാസത്തിലൂടെ യേശു തനിക്ക് എല്ലാം തന്നിട്ടുണ്ടെന്നും റെക്കോര്‍ഡുകള്‍ വരികയും പോവുകയും ചെയ്യുമെങ്കിലും ദൈവത്തിന്റെ മഹത്വം നിത്യമാണെന്നും പോസ്റ്റിലുണ്ട്. ദൈവത്തിലുള്ള  താരത്തിന്റെ വിശ്വാസത്തില്‍ അഭിനന്ദനവും പ്രാര്‍ത്ഥാന ആശംസകളുമായി  നിരവധി  പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

Foto
Foto

Comments

leave a reply

Related News