2023-24 അധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് മെയ് 29 വരെ സമയമുണ്ട്. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് കോളേജുകളിലെ ബിരുദ പ്രോഗ്രാമിലേക്കാണ് പ്രവേശനം. അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യേണ്ടതുണ്ട്.പൊതുവിഭാഗത്തിന് 1200 /- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 600/- രൂപയുമാണ് അപേക്ഷാ ഫീസ്.
കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചവരായിരിക്കണം അപേക്ഷകർ .എൽ.ബി.എസ്. നടത്തുന്ന പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://lbscentre.kerala.gov.in
ഫോൺ 0471-2324396, 0471-2560327
കരിയർ സംബന്ധമായ ചോദ്യങ്ങൾ ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ daisonpanengadan@gmail.com
Comments