Foto

പി നള്‍ അപൂര്‍വ രക്തഗ്രൂപ്പ് 


പി നള്‍  അപൂര്‍വ രക്തഗ്രൂപ്പ് 
 ജോബി ബേബി

കുവൈറ്റ് :പൊതുവായി അറിയപ്പെടുന്ന രക്ത ഗ്രൂപ്പുകള്‍ക്ക് പുറമേ മനുഷ്യരില്‍ വളരെ അപൂര്‍വമായ ചില ഗ്രൂപ്പുകളുമുണ്ട്.അത്തരത്തില്‍ അടുത്തിടെ കൂടുതല്‍ ചര്‍ച്ചയില്‍ വന്ന ഗ്രൂപ്പാണ് ''പി നള്‍''ശസ്ത്രക്രിയ ആവശ്യത്തിനായി അഞ്ചുവയസ്സുകാരി അനുഷ്‌കയ്ക്ക് പി നള്‍ എന്ന രക്ത ഗ്രൂപ്പാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഈ അപൂര്‍വ രക്തഗ്രൂപ്പ് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമായത്.

ചുവന്ന രക്താണുക്കളുടെ പ്രതലത്തില്‍ കാണുന്ന ആന്റിജന്‍ ഘടകമാണ് ഓരോ രക്ത ഗ്രൂപ്പിനെയും വേര്‍തിരിക്കുന്നത്.എ,ബി,ഒ,എ.ബി എന്നിവയാണ് പ്രധാന രക്ത ഗ്രൂപ്പുകള്‍.ഇതുകൂടാതെ ചുവന്ന രക്താണുക്കളില്‍ മറ്റൊരു ആന്റിജന്റെ സാന്നിദ്ധ്യം കൂടി പരിഗണിക്കേണ്ടതുണ്ട്.അതാണ് ആര്‍ .ഏച്ച് ഫാക്ടര്‍ എന്നു പറയുന്നത്.ഈ ആന്റിജന്റെ സാന്നിധ്യത്തിന്റെയും അസാന്നിധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് അത് പോസിറ്റീവ് നെഗറ്റീവ് എന്ന വേര്‍തിരിവ് വരുന്നത്.രക്തത്തില്‍ ആര്‍.എച്ച് ഘടകമുണ്ടെങ്കില്‍ അതിനെ ആര്‍.എച്ച് പോസിറ്റീവ് രക്തമെന്നും ഇല്ലെങ്കില്‍ നെഗറ്റീവ് രക്തമെന്നും പറയുന്നു.

ഒരു രക്തഗ്രൂപ്പില്‍ പൊതുവെ കാണുന്ന ഏതെങ്കിലും ഒരു ആന്റിജന്‍ അതേ ഗ്രൂപ്പില്‍പെട്ട ഒരാളുടെ രക്തത്തില്‍ ഇല്ലെങ്കിലാണ് അത് അപൂര്‍വ രക്തഗ്രൂപ്പായി പരിഗണിക്കുന്നത്.ആയിരത്തില്‍ ഒരാളില്‍ പോലും കാണാതിരിക്കുമ്പോഴാണ് അതിനെ അപൂര്‍വ്വ രക്ത ഗ്രൂപ്പായി കണക്കാക്കുന്നത്.അങ്ങനെ വരുമ്പോള്‍ ആ ഗ്രൂപ്പിന്റെ പേരിനൊപ്പം ആ ആന്റിജന്‍ നള്‍ എന്നുകൂടി ചേര്‍ക്കും.ഉദാഹരണമായി എ-പോസിറ്റീവ് ആയ രക്തത്തില്‍ പി ആന്റിജന്‍ ഇല്ലാതെ വന്നാല്‍ ആ രക്തത്തെ പി-നള്‍ രക്ത ഗ്രൂപ്പായി കണക്കാക്കുന്നു.അത്തരക്കാര്‍ക്ക് അതേ ഗ്രൂപ്പില്‍നിന്ന് മാത്രമേ രക്തം സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.2018-ല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലാണ് ഇന്ത്യയില്‍ ആദ്യമായി ഈ രക്തഗ്രൂപ്പ് തിരിച്ചറിയുന്നത്.

കുവൈറ്റില്‍ നഴ്സാണ് ലേഖകന്‍

Comments

leave a reply