ബാബു കദളിക്കാട്
ശുദ്ധ ഊർജത്തെ നമിക്കുന്ന ' നൂർ അബൂദബി 'നിലയത്തിൽ 32 ലക്ഷം സോളാർ പാനലുകൾ
പെട്രോളിയം ഊർജത്തോടു ലോകത്തിനു വിട പറഞ്ഞേ പറ്റൂ എന്ന തിരിച്ചറിവോടെ ലോകത്തിലെ ഏറ്റവും വലിയ 'ഏക കേന്ദ്ര സൗരോർജ നിലയം' പ്രവർത്തന സജ്ജമാക്കി അബുദബി. ശുദ്ധമായ പുനരുത്പാദക ഊർജ സ്രോതസുകളെ മാത്രമേ മനുഷ്യകുലത്തിന് ഇനിയുള്ള കാലം ആശ്രയിക്കാൻ കഴിയൂ എന്ന സന്ദേശമേകുന്ന ' നൂർ അബൂദബി ' നിലയത്തിൽ 32 ലക്ഷം സോളാർ പാനലുകളാണുള്ളത്.
അബൂദബിയിലെ സൈ്വഹാനിലാണ് വിസ്മയജനകമായ മഹാ ഊർജ സ്രോതസ് ഒരുക്കിയിട്ടുള്ളത്. അറബിയിൽ 'നൂർ' എന്നാൽ പ്രകാശം. കാർബൺ ബഹിർഗമനം വൻ തോതിൽ കുറയ്ക്കാനുതകുന്ന ഈ സൗരോർജ നിലയത്തിന് ക്രൂഡ് ഓയിലും പ്രകൃതി വാതകവും യഥേഷ്ടം ലഭ്യമായ എമിറേറ്റിലെ 90,000 കുടുംബങ്ങൾക്ക് ഊർജം ലഭ്യമാക്കാനുള്ള ശേഷിയുണ്ട്. പരമ്പരാഗതമായി പ്രകൃതിവാതകം ഉപയോഗിക്കുന്ന ഊർജ നിലയങ്ങൾക്ക് ഫലപ്രദ ബദലാകും നൂർ അബൂദബിയെന്ന് അധികൃതർ പറഞ്ഞു.
രണ്ട് ലക്ഷം കാറുകൾ നിരത്തിൽ നിന്നു പിൻവലിച്ചാൽ ഉണ്ടാകാവുന്ന കാർബൺ ബഹിർഗമനക്കുറവിന് 'നൂർ അബൂദബി 'കാരണമാകുമെന്നാണ് വിദഗ്ധാഭിപ്രായം. പരിസ്ഥിതിയിന്മേലുള്ള വലിയ ആഘാതം ഇതിലൂടെ കുറയ്ക്കാനാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കൂടുതൽ സൗരോർജ പദ്ധതികൾ നടപ്പാക്കാനാണ് അബൂദബിയുടെ നീക്കം.2050 ഓടെ എമിറേറ്റിന്റെ 44 ശതമാനം ആവശ്യങ്ങളും ശുദ്ധ ഊർജത്തിലൂടെയാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
നൂർ അബൂദബി പദ്ധതിയെ മറികടക്കാനുദ്ദേശിച്ചുള്ള മറ്റൊരു സൗരോർജ നിലയത്തിന്റെ നിർമാണവും അബൂദബി പ്രഖ്യാപിച്ചിട്ടുണ്ട്.സൗരോർജമാണ് ഭാവി എന്ന് മനസിലാക്കിയാണ് നിലയം സ്ഥാപിച്ചതെന്നു പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ശക്തിപ്പെടുത്തും സൗരോർജ നിലയമെന്നും അവർ ചൂണ്ടിക്കാട്ടി. എണ്ണ ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ സുലഭമായ രാജ്യത്ത് സ്ഥാപിച്ചുവെന്നതിനാൽ തന്നെ ഭീമൻ സൗരോർജ നിലയത്തെ ലോകരാഷ്ട്രങ്ങൾ പ്രത്യേക താൽപ്പര്യത്തോടെ ഉറ്റുനോക്കുന്നു.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ഏക കേന്ദ്ര സൗരോർജ നിലയം' സജ്...' at line 1
SELECT * FROM Comments where isActive = 2 AND heading = 'ലോകത്തിലെ ഏറ്റവും വലിയ 'ഏക കേന്ദ്ര സൗരോർജ നിലയം' സജ്ജമാക്കി അബുദബി' order by id desc;
Filename: views/News/view.php
Line Number: 96