റിയൽഎസ്റ്റേറ്റ് സുതാര്യത
ഉറപ്പാക്കി 'റെറ' പോർട്ടൽ
ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആധികാരിക
വിവരങ്ങളേകി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി
കേരളത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമായിത്തുടങ്ങി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ് പോർട്ടലിലാണ് 'റെറ' യിൽ രജിസ്റ്റർ ചെയ്ത എല്ലാ പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമപ്രകാരമുള്ള അനുമതികളും ഉൾപ്പെടെ സമഗ്ര വിവരങ്ങളുള്ളത്. ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും അഡ്വാൻസ് നൽകിയവർക്കും വായ്പ നൽകുന്ന ബാങ്കുകൾക്കും ഒരുപോലെ ഉപകാരപ്രദമായ rera.kerala.gov.inപോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞയാഴ്ച നിർവഹിച്ചു.
ഏതെങ്കിലും പദ്ധതിയെപ്പറ്റി അറിയാനാഗ്രഹിക്കുന്നവർക്ക് പോർട്ടലിൽ നിന്ന് വിവരങ്ങൾ ലഭ്യമാകും.ഇതുവരെ 582 പദ്ധതികളും 157 ഏജന്റുമാരുമാണ് റെറയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.പദ്ധതിയുടെ പേര്, ഡെവലപ്പർ, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെ വിവിധ തരത്തിലാണ് വിവരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിർമാണ പുരോഗതി ഡെവലപ്പർമാർ വെബ് പോർട്ടലിൽ ലഭ്യമാക്കണമെന്ന് റെറ നിഷ്‌കർഷിച്ചിട്ടുണ്ട്. ആരെങ്കിലും വീഴ്ച വരുത്തിയാൽ ഏഴു ദിവസത്തിനുള്ളിൽ അവരുടെ പേരുവിവരങ്ങളും മറ്റും പോർട്ടലിൽ പ്രസിദ്ധീകരിക്കുമെന്നത് പദ്ധതികളുടേയും റിയൽ എസ്റ്റേറ്റ് കമ്പനികളുടേയും സൽപേരിനെ ബാധിക്കുമെന്നതിനാൽ പോർട്ടൽ വഴി കൃത്യമായ വിവരങ്ങൾ നൽകാൻ കമ്പനികൾ നിർബന്ധിതരാകുമെന്ന് അതോറിറ്റി കരുതുന്നു.
ഡെവലപ്പർമാരുടെ ഇതുവരെയുള്ള പ്രവർത്തനചരിത്രം, അവർക്കെതിരെ എന്തെങ്കിലും കേസുകളുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം ലഭ്യമായതിനാൽ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനും ചതിക്കുഴിയിൽ വീഴാതിരിക്കാനും കഴിയും. വെബ് പോർട്ടൽ നിലവിൽ വന്നതോടെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാകുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടിയിരുന്നു. ഡെവലപ്പർമാർക്ക് അവരുടെ സൽപേര് വർധിപ്പിക്കാനും ഇടപാടുകാരുമായുള്ള ബന്ധം കൂടുതൽ വിശ്വാസ്യതയുള്ളതാക്കിത്തീർക്കാനും പോർട്ടലിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാബു കദളിക്കാട്

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'റെറ' പോർട്ടൽ' order by id desc' at line 1
SELECT * FROM Comments where isActive = 2 AND heading = 'റിയൽഎസ്റ്റേറ്റ് സുതാര്യത ഉറപ്പാക്കി 'റെറ' പോർട്ടൽ' order by id desc;
Filename: views/News/view.php
Line Number: 96