' ജയിലിലേത് നരക ജീവിതം';
ഹൈക്കോടതിയുടെ കനിവു
തേടി ഫാ. സ്റ്റാന്‍ സ്വാമി
ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ
മാറ്റണമെന്ന നിര്‍ദ്ദേശം കോടതിയുടെ പരിഗണനയില്‍
നവി മുംബൈയിലെ തലോജ ജയിലില്‍ നരക ജീവിതത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യപ്രവര്‍ത്തകനും ജസ്യൂട്ട് പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമി. എട്ട് മാസം മുമ്പ് ജയിലിലെത്തിയ ശേഷം ആരോഗ്യം തീരെ വഷളായെന്നും പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതനായ അദ്ദേഹം മുംബൈ ഹൈക്കോടതിയോടു പറഞ്ഞു.
ഇടക്കാല ജാമ്യം തേടിയുള്ള അപേക്ഷ പരിഗണിക്കവേ, എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ജസ്റ്റിസ് എസ്.ജെ കഥാവാലയും എസ്.പി താവ്‌ഡെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഹാജരാക്കിയത്. ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. ഇപ്പോഴതിനും പറ്റുന്നില്ല.ഭക്ഷണം ആരെങ്കിലും സ്പൂണില്‍ തരേണ്ട സ്ഥിതിയാണുള്ളത്. മുംബൈ ജെ. ജെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല. നേരത്തെ രണ്ട് തവണ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ആരോഗ്യനില വഷളാവുകയാണ് ചെയ്തത്. ജാമ്യമാണ് ആവശ്യമെന്നും ഫാ. സ്റ്റാന്‍ സ്വാമി വ്യക്തമാക്കി. എന്നാല്‍ ജാമ്യാപേക്ഷ അടുത്ത മാസം ഏഴിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യമാണ് പരിഗണിച്ചതെന്നും, ജാമ്യാപേക്ഷയുടെ കാര്യം പിന്നീടാലോചിക്കാമെന്നും കോടതി അറിയിച്ചു. ഇതിനിടെ, ഫാ. സ്റ്റാന്‍ സ്വാമിയെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ഇംഗിതമറിയാന്‍ അദ്ദേഹത്തെ ബന്ധപ്പെടാനുള്ള അനുമതിയും തേടി.തുടര്‍ന്ന് ഫാ.സ്റ്റാന്‍ സ്വാമിയുമായി സംസാരിച്ചശേഷം വിവരം അറിയിക്കാന്‍ അഭിഭാഷകനെ കോടതി ചുമതലപ്പെടുത്തി.
മുംബൈയിലെ ജെ ജെ ആശുപത്രിയില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ജയിലധികൃതര്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.പാര്‍ക്കിന്‍സണ്‍സ് രോഗവും, പ്രായാധിക്യം മൂലമുള്ള മറ്റ് രോഗങ്ങളും ഫാ.സ്റ്റാന്‍ സ്വാമിയെ അലട്ടുന്നുണ്ട്.
രണ്ട് ചെവിയുടെയും കേള്‍വിശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാല്‍മുട്ടിന് വിറയല്‍ ഉണ്ട്, കാലിന് മുകളിലേക്ക് തളര്‍ച്ചയുമുണ്ട്. അതിനാല്‍ നടക്കാന്‍ വാക്കിംഗ് സ്റ്റിക്കോ, വീല്‍ച്ചെയറോ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.പള്‍സ് റേറ്റ് ഉള്‍പ്പടെയുള്ളവ സാധാരണ നിലയിലാണെന്നും ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെജെ ആശുപത്രിയിലേക്ക് തിരികെ പ്രവേശിക്കേണ്ടതുണ്ടോ എന്ന് കോടതി ഫാ. സ്റ്റാന്‍ സ്വാമിയോട് ചോദിച്ചു. എന്നാല്‍ ജെജെ ആശുപത്രിയില്‍ തനിക്ക് നല്‍കുന്ന ചികിത്സയെന്തെന്ന് അറിയാമെന്നും, അവിടേക്ക് പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. 'ഇവിടത്തെ ചികിത്സയേക്കാള്‍ ഭേദം മരണമാണ്. മരിക്കുന്നത് റാഞ്ചിയിലെ സുഹൃത്തുക്കള്‍ക്ക് നടുവില്‍ വച്ചാണെങ്കില്‍ ഭേദം'. സാമ്പത്തികം മാനദണ്ഡമാക്കിയുള്ള പരിഗണനയും അവഗണനയും തലോജ ജയിലിലുണ്ടെന്ന് കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ ഫാ. സ്റ്റാന്‍ സ്വാമി അറിയിച്ചു.
ബാബു കദളിക്കാട്

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ജയിലിലേത് നരക ജീവിതം'; ഹൈക്കോ...' at line 1
SELECT * FROM Comments where isActive = 2 AND heading = '' ജയിലിലേത് നരക ജീവിതം'; ഹൈക്കോടതിയുടെ കനിവു തേടി ഫാ. സ്റ്റാന്‍ സ്വാമി' order by id desc;
Filename: views/News/view.php
Line Number: 96