കൊച്ചി: കുടുംബ വര്‍ഷാചരണ സമാപനത്തിന്റെ ഭാഗമായി കെസിബിസി ഫാമിലി കമ്മീഷന്‍, കെ. സി. ബി. സി. മീഡിയ കമ്മീഷനുമായി സഹകരിച്ച് 2021 ഒക്ടോബര്‍ മുതല്‍ 2022 മെയ് വരെ തുടര്‍ച്ചയായി കുടുംബങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. ഇതില്‍ കുടുംബത്തിലെ പരമാവധി അംഗങ്ങളുടെ പങ്കെടുക്കലിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഓരോ മാസത്തിലും മൂന്ന് മത്സരങ്ങള്‍ വീതം ഉണ്ടാകും. എല്ലാ മാസവും വിജയികളെ പ്രഖ്യാപിക്കുന്നതും, കുടുംബ വര്‍ഷ സമാപനത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതുമായിരിക്കും. എല്ലാവരും ഇതില്‍ ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും , പരമാവധി കുടുംബങ്ങളെ പങ്കെടുപ്പിക്കണമെന്നും കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി അറിയിച്ചു.
Comments
SimonPJoseph
Good