Foto

ചൈ​ന​യി​ല്‍ വീണ്ടും ശ​ക്ത​മാ​യ കോ​വി​ഡ് ത​രം​ഗം ? യു​എ​സിൽ പു​തി​യ വ​ക​ഭേ​ദ​ങ്ങൾ ആശങ്ക

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കോ​വി​ഡ് ത​രം​ഗം വീ​ണ്ടും ആ​രം​ഭി​ച്ച​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മം "വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ്' റി​പ്പോ​ര്‍​ട്ട് ചെയ്തു.കോ​വി​ഡ് മു​ക്ത​രാ​യി എ​ന്ന് ചൈ​ന പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ആരംഭിച്ച ശ​ക്ത​മാ​യ ത​രം​ഗ​മാ​ണി​ത്. രോഗസാധ്യത അ​ത്യ​ധി​കം ഉ​യ​രാമെ​ന്നും കൂടുതൽ ആ​ളു​ക​ളെ രോ​ഗം ബാ​ധി​ക്കാമെ​ന്നും  "വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ്' വാർത്തയിൽ സൂചിപ്പിക്കുന്നു. ചൈ​ന​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് എക്‌സ്ബിബി ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ങ്ങ​ളാ​ണ്.
യു​എ​സി​ലും ആ​ശ​ങ്ക നി​ലനി​ല്‍​ക്കു​ന്നുണ്ട്. പു​തി​യ വ​ക​ഭേ​ദ​ങ്ങളും കോ​വി​ഡ് കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന​വും യു​എ​സിൽ ആശങ്കക്ക് വഴിവെക്കുന്നു. എന്നാൽ ചൈ​ന​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. കോ​വി​ഡിന് എതി​രെയുള്ള വാ​ക്‌​സി​നു​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News