തന്റെ ആശയങ്ങളും വ്യക്തിപരമായ പദ്ധതികളും അടിച്ചേല്‍പ്പിക്കുന്നതിനു
പകരം, പുരോഹിതന്‍ ആദ്യം സമൂഹത്തെ സ്വതന്ത്രമായി സ്‌നേഹിക്കണം
തങ്ങളെ ഏല്‍പ്പിച്ച ആട്ടിന്‍കൂട്ടത്തിന്റെ നന്മ മാത്രം തേടുന്ന ഇടയനായി മാറുന്നതിനുള്ള പിതൃത്വ കല വിശുദ്ധ യൗസേപ്പില്‍ നിന്ന് പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വൈദികരോട് ആഹ്വാനം ചെയ്തു.വിശുദ്ധ യൗസേപ്പിന്റെ തിരുന്നാളിന് തൊട്ടുമുന്‍പ് ബെല്‍ജിയന്‍ പൊന്തിഫിക്കല്‍ കോളേജില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘത്തോട് സംസാരിക്കവേയാണ് കോളേജിന്റെ രക്ഷാധികാരി കൂടിയായ മാര്‍പാപ്പ വൈദികര്‍ പിന്തുടരേണ്ട വിശുദ്ധ പൈതൃക മാതൃക ചൂണ്ടിക്കാട്ടിയത്.
പൊന്തിഫിക്കല്‍ കോളേജിന്റെ 175-ാം വാര്‍ഷികമായിരുന്നു സന്ദര്‍ശന വേള. 1946 മുതല്‍ 1948 വരെ വിദ്യാര്‍ത്ഥി പുരോഹിതനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അവിടെയുണ്ടായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു.
രക്ഷകന്റെ രക്ഷാകര്‍ത്താവിനെ വൈദികര്‍ അനുകരിക്കുകയെന്ന ആശയം വിശുദ്ധ യൗസേപ്പിന് പ്രതിഷ്ഠിതമായ ഈ വര്‍ഷം ഏറ്റവും പ്രസക്തമാണ്. സ്വന്തം സമൂഹങ്ങളിലും കര്‍മ്മ മേഖലകളിലും ശുശ്രൂഷാ സേവന രംഗങ്ങളിലും അതു ഫലപ്രദമാകും: മാര്‍പ്പാപ്പ സംഘത്തോട് പറഞ്ഞു.
ഏറ്റവും അനുകരണീയനായ പിതാവാണ് വിശുദ്ധ യൗസേപ്പ്. ആത്മീയജീവിതത്തിന്റെയും വിവേചനാധികാരത്തിന്റെയും ആചാര്യനാണ് അദ്ദേഹം. ജീവിതത്തില്‍ സംഭവിക്കുന്നതിനെയെല്ലാം സ്വാഗതം ചെയ്തു. ഒരു പുതിയ ഇടവകയിലെത്തുന്ന പുരോഹിതന്‍ തന്റെ ആശയങ്ങളും വ്യക്തിപരമായ പദ്ധതികളും അടിച്ചേല്‍പ്പിക്കുന്നതിനു പകരം, ആദ്യം സമൂഹത്തെ സ്വതന്ത്രമായി സ്‌നേഹിക്കണം. സമൂഹത്തെ സ്‌നേഹിക്കുന്നതിലൂടെ സാവധാനം അയാള്‍ക്ക് കാര്യങ്ങള്‍ ആഴത്തില്‍ അറിയാനും പുതിയ പാതകള്‍ സജ്ജമാക്കാനും കഴിയും.
ദൈവത്തിന്റെ പദ്ധതി പ്രകാരമുള്ള തന്റെ ദൗത്യം വിവേചനാധികാരത്തോടെയും വിനയത്തോടെയും നിശബ്ദമായാണ് വിശുദ്ധ യൗസേപ്പ് നിറവേറ്റിയത്. പൂര്‍ണമായും വിശ്വസ്തതയോടു കൂടി ജീവിച്ചു. അങ്ങനെ അദ്ദേഹം തന്നെ ഏല്‍പ്പിച്ച ജനങ്ങളുടെ നന്മയും സന്തോഷവും മാത്രം ആഗ്രഹിക്കുന്ന നല്ല വിശ്വസ്തനായ ദാസനായി. എല്ലായ്‌പ്പോഴും ജാഗ്രതയോടെയും ശ്രദ്ധയോടെയും പ്രാര്‍ത്ഥനയോടെയും ഉള്ള ഹൃദയം കാത്തു സൂക്ഷിച്ചു.
ഒരു ഇടയനെന്ന നിലയില്‍, പുരോഹിതന്‍ എല്ലായ്‌പ്പോഴും തന്റെ ആട്ടിന്‍കൂട്ടത്തിനൊപ്പം നില്‍ക്കണം. വഴി തുറക്കാന്‍ ചിലപ്പോള്‍ മുന്നില്‍ ആയിരിക്കണം സ്ഥാനം. ചില സമയങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇടയ്ക്കു നില്‍ക്കണം. പിന്‍ നിരക്കാരെ ശേഖരിക്കുന്നതിന് പിന്നില്‍ നില്‍ക്കേണ്ടിയും വരാം.. കര്‍ക്കശക്കാരനാകാതെ, ശ്രദ്ധാലുവായ രക്ഷാധികാരിയായി മാറണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്റെ ആട്ടിന്‍കൂട്ടത്തിന്റെ ആവശ്യങ്ങള്‍ എല്ലായ്‌പ്പോഴും മനസിലാക്കണം. ആധിപത്യത്തിന്റെയും അശ്രദ്ധയുടെയും വിപരീത പ്രലോഭനങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം.
തന്റെ നിശ്ശബ്ദവും ഉദാരവും അശ്രാന്തവുമായ മറവില്‍ ദൈവത്തിന്റെ പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ഉപകരണമായി മാറി വിശുദ്ധ യൗസേപ്പ്.സ്വപ്‌നങ്ങളുള്ള ഒരു പിതാവ് കൂടിയാണദ്ദേഹം. പക്ഷേ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വേര്‍പെട്ട് മേഘങ്ങളില്‍ തലയുയര്‍ത്താനല്ല ഇച്ഛിച്ചത്. പ്രവാചക തുല്യമായ കണ്ണുകളുപയോഗിച്ച് , താന്‍ കാണുന്നതിനപ്പുറത്തേക്ക് നോക്കാനും ദൈവത്തിന്റെ പദ്ധതി തിരിച്ചറിയാനും യൗസേപ്പിന് അറിയാമായിരുന്നു. ഉണ്ണിയേശുവിന്റെയും വിശുദ്ധ അമ്മയെയും അവരുടെ ദുര്‍ബലതയ്ക്കു മേല്‍ സംരക്ഷണമേകി കാത്തു അദ്ദേഹമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
യൗസേപ്പിതാവിനോട് എപ്പോഴും വലിയ 'അടുപ്പം' പുലര്‍ത്തിവരുന്നുണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. വയസ് 84 കഴിഞ്ഞിട്ടും ശാന്തതയും യുവത്വവും കൈവിടാതെയുള്ള ആ പ്രവര്‍ത്തന നൈരന്തര്യം യൗസേപ്പിതാവിനോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഉണ്ണിയേശുവിന്റെയും പരിശുദ്ധ അമ്മയുടെയും കരംപിടിച്ച് എല്ലാ അപകടങ്ങളില്‍നിന്നും അവരെ കാത്തുസൂക്ഷിച്ച യൗസേപ്പിതാവിനെയാണ് മാര്‍പാപ്പയും കാര്യങ്ങളെല്ലാം ഏല്‍പിച്ചിരിക്കുന്നത്. പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ ഒരു കുറിപ്പെഴുതി യൗസേപ്പിതാവിന് സമര്‍പ്പിക്കുന്നു മാര്‍പാപ്പ. യുവാവായിരിക്കുമ്പോള്‍ ആരംഭിച്ചതാണ് യൗസേപ്പിതാവിനോടുളള ഭക്തി. സെന്റ് ജോസഫ് ബസിലിക്കയില്‍ വച്ച് 17-ാമത്തെ വയസില്‍ ആയിരുന്നു അദ്ദേഹത്തിന് ദൈവവിളി ലഭിച്ചത്.
ബാബു കദളിക്കാട്

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'വിശുദ്ധ യൗസേപ്പില്‍ നിന്ന് ...' at line 1
SELECT * FROM Comments where isActive = 2 AND heading = ''വിശുദ്ധ യൗസേപ്പില്‍ നിന്ന് പിതൃത്വ കല പഠിക്കണം': വൈദികരോട് മാര്‍പാപ്പ' order by id desc;
Filename: views/News/view.php
Line Number: 96