Foto

കേ​ന്ദ്ര നി​യ​മ​മ​ന്ത്രി: കി​ര​ണ്‍ റി​ജി​ജുവിനെ മാറ്റി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വിന് മാറ്റം.റി​ജി​ജു​വി​ന് പ​ക​രമായ് രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ല്‍ നി​ന്നു​ള്ള എം​പി​ അ​ര്‍​ജു​ന്‍ റാം ​മേ​ഘ്‌വാളിനാണ് നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വ​ത​ന്ത്ര ചു​മ​ത​ല.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​റ്റം എ​ന്നാ​ണ് സൂചന. നി​യ​മ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് പ​ക​ര​മാ​യി റി​ജി​ജു​വി​ന് ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ലയാണ് ന​ല്‍​കി​യിരിക്കുന്നത്. 2021 ജൂലായ് എട്ടിനാണ് കേന്ദ്ര നിയമമന്ത്രിയായി കിരണ്‍ റിജിജു സ്ഥാനമേറ്റത്. 
 

Comments

leave a reply

Related News