A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മ്യാന്‍മറിലേത് 'അനിവാര്യ  ഭരണ അട്ടിമറി'യെന്ന് ഉന്നത സൈനിക മേധാവി

ബാബു കദളിക്കാട്


ബര്‍മ (മ്യാന്‍മര്‍) യും തലസ്ഥാനമായിരുന്ന റംഗൂണും (യാംഗോണ്‍) ഇന്ത്യയോട്
അതിര്‍ത്തി പങ്കിടുന്ന രാജ്യം മാത്രമല്ല. ഇപ്പോള്‍ ഗള്‍ഫിലേക്ക് എന്ന പോലെ
റംഗൂണിലേക്ക് ജോലി തേടിപ്പോയ ഒരു ഭൂതകാലം കേരളത്തിനും സ്വന്തമാണ്.


സൈനിക അട്ടിമറിയിലൂടെ മ്യാന്‍മറില്‍ ജനാധിപത്യം വീണ്ടും ചവിട്ടിമെതിക്കപ്പെടുമ്പോള്‍ ഇന്ത്യയടക്കം വിവധ ഏഷ്യന്‍ രാജ്യങ്ങള്‍ തികഞ്ഞ ആശങ്കയോടെയാണ് അവിടത്തെ സംഭവ വികാസങ്ങള്‍ ഉറ്റുനോക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ അമരക്കാരിയായിരുന്ന നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസി (എന്‍എല്‍ഡി) നേതാവ് ഓംഗ് സാന്‍ സൂചിയെ സൈനിക നേതൃത്വം അറസ്റ്റ് ചെയ്തതിനാല്‍ രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.അതേസമയം, സൂചിയുടെ ഭരണം ക്രമക്കേടുകള്‍ നിറഞ്ഞതായിരുന്നതിനാല്‍  സൈനിക അട്ടിമറി അനിവാര്യമായിരുന്നുവെന്ന് ഉന്നത സൈനിക കമാന്‍ഡറായ ചീഫ് സീനിയര്‍ ജനറല്‍ മിംഗ് ആംഗ് ഹ്ലേയിംഗ് പ്രതികരിച്ചു.  

2020 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി വന്‍ ഭൂരിപക്ഷം നേടിയിരുന്നു. ഫെബ്രുവരി ഒന്നിന് അതിരാവിലെ നടന്ന അട്ടിമറിക്ക് ശേഷം, ഒരു വര്‍ഷം നീളുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ പെട്ടെന്നുള്ള സംഭവവികാസമല്ല - മ്യാന്‍മറിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ സൈന്യം അട്ടിമറിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ദ്രമായിരുന്നു.സൈന്യത്തിന്റെ രാഷ്ട്രീയ അഭിലാഷം മ്യാന്‍മറിലെ ജനാധിപത്യത്തിന്റെ പാതയില്‍ ഒരു തടസ്സമാണ്.1962 ലെ അട്ടിമറി മുതല്‍ മ്യാന്‍മര്‍ സൈന്യത്തിന് രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഒരു നീണ്ട ചരിത്രമുണ്ട്.

ഇപ്പോഴത്തെ സൈനിക ഇടപെടലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്,  നവംബര്‍ തിരഞ്ഞെടുപ്പിലെ തട്ടിപ്പുകളെക്കുറിച്ചുള്ള സൈന്യത്തിന്റെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയുണ്ടായില്ലെന്നതാണ്. എന്നാല്‍ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യത്യസ്തമാണെന്ന് നിരീക്ഷകര്‍ പറയുന്നു. സൂചിയുടെ എന്‍എല്‍ഡി ആകെ 390 സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷമായ സൈനിക പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് 33 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. കൂടുതല്‍ ജനപ്രിയതയുള്ള ഒരു രാഷ്ട്രീയ നേതാവ് സൈനിക അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക ഏറെയായിരുന്നു. ചീഫ് സീനിയര്‍ ജനറല്‍ മിംഗ് ആംഗ് ഹ്ലേയിംഗ് ജൂലൈയില്‍ വിരമിക്കാനിരിക്കുകയായിരുന്നു. അധികാരം കൈയില്‍ നിന്ന് പുറത്തുപോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായ സൂചനകളുണ്ട്.

1947ലെ ബര്‍മ സ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1948 ജനുവരി നാലിന് സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയ രാജ്യമാണ് അത്. പിന്നീട് തെരഞ്ഞെടുപ്പുകളിലൂടെ ഭരണത്തെ നിര്‍ണയിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. എങ്കിലും 1962ല്‍  ഭരണം സൈന്യത്തിന്റെ നിയന്ത്രണത്തിലായി. എന്നാല്‍ അക്കാലത്ത് വ്യാപാരം, മാധ്യമം, ഉല്പാദന മേഖലകള്‍ പൊതു ഉടമസ്ഥതയിലായിമാറി. ഇതോടൊപ്പം തന്നെ ആഭ്യന്തര യുദ്ധങ്ങളും ബഹുപാര്‍ട്ടിസംവിധാനത്തിനും ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനുമായുള്ള പ്രക്ഷോഭങ്ങളും ശക്തിപ്പെടുകയും ചെയ്തിരുന്നു. പ്രാദേശിക വൈരുദ്ധ്യങ്ങളും സൈനിക ശക്തിയും ജനാധിപത്യകാംക്ഷികളും ഗോത്ര  തദ്ദേശീയ വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണമായത്. ഇതിനിടയില്‍ തന്നെ ശക്തിയാര്‍ജ്ജിച്ച ജനാധിപത്യത്തിനായുള്ള പോരാട്ടത്തിന്റെ പര്യായപ്പേരായാണ് ഓങ് സാന്‍ സൂചി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ദശകങ്ങള്‍ നീണ്ടുനിന്ന നിസഹകരണസമരത്തിന്റെ നായികയായി അവര്‍. 2008 ലാണ് ജനാധിപത്യം അംഗീകരിക്കുന്ന ഭരണഘടനയ്ക്ക് രൂപമാകുന്നത്.

പക്ഷേ അത് തയ്യാറാക്കിയ സൈനികശക്തികള്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ 25 ശതമാനം തെരഞ്ഞെടുക്കപ്പെടാതെ തന്നെ സംവരണം ചെയ്യുകയും പ്രതിരോധം, ആഭ്യന്തര അതിര്‍ത്തി മന്ത്രാലയങ്ങളുടെ നിയന്ത്രണം സൈന്യത്തിനായി നീക്കിവയ്ക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യപ്രക്രിയയിലും മ്യാന്മറിലെ ഭരണത്തില്‍ സൈന്യത്തിന് സുപ്രധാനമായ സ്വാധീനം ചെലുത്തുവാന്‍ സാധിച്ചു. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൈനിക പിന്‍ബലമുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയാണ് അധികാരത്തിലെത്തിയത്. പിന്നീട് 2012ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നത്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി അധികാരത്തിലെത്തുകയും ചെയ്തു. പിന്നീട് കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും എന്‍എല്‍ഡി അധികാരം നിലനിര്‍ത്തി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് സൈന്യം രംഗത്തെത്തി. അത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരാകരിക്കുയും ചെയ്തിരുന്നു.

ജനാധിപത്യഭരണ സംവിധാനം നിലവില്‍ വന്നുവെങ്കിലും 2008ല്‍ അംഗീകരിച്ച ഭരണഘടനയിലെ പരിമിതികള്‍ കൊണ്ടുതന്നെ സൈനിക അട്ടിമറി നീക്കങ്ങള്‍ നിഴല്‍പോലെ മ്യാന്‍മര്‍ ഭരണത്തെ പിന്തുടര്‍ന്നിരുന്നു. അതിന്റെ ഒടുവിലാണ് തിങ്കളാഴ്ച സൈനിക അട്ടിമറിയും നേതാക്കളുടെ തടങ്കലും സംഭവിച്ചിരിക്കുന്നത്.സൈനിക അട്ടിമറിയെ തുടര്‍ന്ന് ദേശീയനേതാവും സമാധാനത്തിനുള്ള നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മയന്റും ഉള്‍പ്പെടെയുള്ള മ്യാന്‍മറിലെ പ്രമുഖ നേതാക്കളെയെല്ലാം സൈന്യം തടങ്കലിലാക്കിയെന്നാണ് പുറത്തെത്തിയിരിക്കുന്ന വിവരം. തിങ്കളാഴ്ച രാവിലെ 6.30ന് മ്യാന്‍മര്‍ ടെലിവിഷനും റേഡിയോയും തങ്ങളുടെ പരിപാടികള്‍ കൃത്യമായി ലഭ്യമാകില്ലെന്ന് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതോടെയാണ് അട്ടിമറി സൂചനകള്‍ ലോകത്തിനു ലഭിച്ചത്.

ഈ സംഭവം ലോക രാജ്യങ്ങളാകെ അപലപിച്ചിരിക്കുകയാണ്. ഭരണഘടനയുടെ പരിമിതികളും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടേത് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയുമൊക്കെയുണ്ടെങ്കിലും മ്യാന്‍മറില്‍ നിലനില്ക്കുന്ന ഭരണത്തിന്റെ അട്ടിമറി ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം തന്നെയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നു. ലോകത്ത് സൈനികശക്തികള്‍ക്ക് പ്രാമുഖ്യം നല്കുന്ന എല്ലാ ജനധിപത്യ രാജ്യങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ അട്ടിമറിയെന്ന നിരീക്ഷണവും അവര്‍ പങ്കുവയ്ക്കുന്നു.

മലയാളത്തിന്റെ പ്രവാസകഥകളില്‍ റംഗൂണിനു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ബര്‍മ (ഇപ്പോഴത്തെ മ്യാന്‍മര്‍) യും തലസ്ഥാനമായിരുന്ന റംഗൂണും (ഇപ്പോള്‍ യാംഗോണ്‍) ഇന്ത്യയോട് അതിര്‍ത്തി പങ്കിടുന്ന രാജ്യം മാത്രമല്ല. ഇപ്പോള്‍ ഗള്‍ഫിലേക്ക് എന്ന പോലെ റംഗൂണിലേക്ക് ജോലി തേടിപ്പോയ ഒരു ഭൂതകാലം കേരളത്തിനും സ്വന്തമാണ്. കേരളത്തിന്റെ റംഗൂണ്‍ ബന്ധം തേടുമ്പോള്‍ തൃക്കോട്ടൂര്‍ പെരുമയുടെ എഴുത്തുകാരന്‍ യു എ ഖാദറിന്റെ ജീവിത ചക്രം  തേടിയാല്‍ മതി. ഇതുപോലെ റംഗൂണുമായി ബന്ധം പുലര്‍ത്തിയ ഒട്ടേറെ ജീവിതങ്ങള്‍ കേരളത്തിലും ഇന്ത്യയിലുമുണ്ടായിരുന്നു.

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'അനിവാര്യ  ഭരണ അട്ടിമറി'യെന്ന...' at line 1

    SELECT * FROM Comments where isActive = 2 AND heading = 'മ്യാന്‍മറിലേത് 'അനിവാര്യ  ഭരണ അട്ടിമറി'യെന്ന് ഉന്നത സൈനിക മേധാവി' order by id desc;

    Filename: views/News/view.php

    Line Number: 96