ബാബു കദളിക്കാട്
റിഹാന്ന,ഗ്രെറ്റ, കങ്കണ,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍,
സുനില്‍ ഷെട്ടി, അനുപം ഖേര്‍, കരണ്‍ ജോഹര്‍, പ്രശാന്ത് ഭൂഷണ്‍ രംഗത്ത്
പുതിയ കാര്‍ഷിക ബില്ലിനെതിരെ ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം പോപ് ഗായിക റിഹാന്നയുടെ പിന്തുണാ ട്വീറ്റ് വന്നശേഷം രാജ്യാന്തര തലത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി. 100 മില്യണിലേറെ ഫോളോവേഴ്സുള്ള റിയാന്നയുടെ ട്വിറ്ററില്‍ ഈ ട്വീറ്റിന് വലിയ പ്രതികരണമാണുണ്ടായത്. തൊട്ടുപിന്നാലെ റിഹാന്നയെ എതിര്‍ത്ത് ബോളിവുഡ് താരവും ബിജെപി സഹയാത്രികയുമായ കങ്കണ റാവത്ത് രംഗത്തെത്തിയത് സോഷ്യല്‍ മീഡിയയില്‍ പുതിയ ചെളിയേറിനുമിടയാക്കി.
കങ്കണയ്ക്ക് പിന്നാലെ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റിഹാന്നയ്ക്കും ഗ്രെറ്റയ്ക്കും മറുപടിയുമായി ട്വിറ്ററില്‍ എത്തി.ബോളിവുഡില്‍ നിന്ന് അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, അനുപം ഖേര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരും സമാന അഭിപ്രായങ്ങളോടെ രംഗത്തുവന്നപ്പോള്‍ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സച്ചിനെതിരെ ട്വിറ്ററിലൂടെ ബൗണ്‍സര്‍ എറിഞ്ഞു.ഇതിനിടയില്‍ അമേരിക്കന്‍ ഫുട്ബോള്‍ ലീഗ് താരം ജുജു സ്മിത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സഹായം പ്രഖ്യാപിച്ചു. കര്‍ഷകരുടെ ചികിത്സയ്ക്ക് പതിനായിരം യുഎസ് ഡോളര്‍ സംഭാവന ചെയ്യാനുള്ള സന്നദ്ധതയാണ് ജുജു അറിയിച്ചത്. അമേരിക്കന്‍ പ്രൊഫഷനല്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാരന്‍ കൈല്‍ കുസ്മയും പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തു.
ട്വിറ്ററില്‍ കര്‍ഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് പോപ് ഗായിക റിഹാന്ന, നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം ഉന്നയിച്ചതോടെയാണ് ലോകശ്രദ്ധ വീണ്ടും കര്‍ഷക സമരത്തിലേക്ക് തിരിഞ്ഞത്.ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയെന്ന വാര്‍ത്തയും ഒപ്പമുള്ള ചിത്രവും റിഹാന്ന പങ്കുവച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ട്രാക്ടര്‍ റാലിക്ക് ഒരുദിവസം മുമ്പേ ഡല്‍ഹിയിലെ സിംഗു, ഗാസിപൂര്‍, തിക്രി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് ഉപരോധം സര്‍ക്കാര്‍ തുടരുകയാണ്. അതിനുപുറമെ പ്രക്ഷോഭകര്‍ താമസിക്കുന്ന ക്യാമ്പുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും തടയുകയും സായുധ പോലീസിനെ ഉപയോഗിച്ച് കര്‍ഷകരെ ബലമായി ഒഴിപ്പിക്കുകയുമാണ്.മനുഷ്യത്വ രഹിതമായ ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പോപ് ഗായിക റിഹാന്ന എന്തുകൊണ്ട് ലോകം ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല എന്ന ചോദ്യം ഉന്നയിച്ചത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ ബര്‍ഗും കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തി.
ഇതോടെയാണ് റിഹാന്നയെ എതിര്‍ത്ത് കങ്കണ റാവത്ത് രംഗത്തെത്തിയത്. റിഹാന്നയെ വിഡ്ഢിയെന്നും പോണ്‍ താരമെന്നും ആക്ഷേപിച്ചുകൊണ്ട് ഒന്നിലധികം ട്വീറ്റുകള്‍ ചെയ്ത കങ്കണ, സമരം ചെയ്യുന്നത് കര്‍ഷകരല്ല ഭീകരരരാണ് എന്നും പ്രതികരിച്ചു. രാജ്യത്തെ സംഘപരിവാര്‍ അനുകൂല സെലിബ്രിറ്റികളും കൂട്ടത്തോടെ രംഗത്തെത്തി.രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയരുത്. പുറത്തു നിുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതി. പങ്കെടുക്കേണ്ട. ഇന്ത്യയുടെ പ്രശ്നത്തില്‍ ഇടപെടേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്കു വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഐക്യത്തോടെ നില്‍ക്കാം എന്ന്് സച്ചിന്‍ പ്രതികരിച്ചു.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ജലവും ഇന്റര്‍നെറ്റും വൈദ്യുതിയും ഇല്ലാതായപ്പോള്‍ ഈ വമ്പന്‍ സെലിബ്രിറ്റികള്‍ ഒന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് മൗനം ഭേദിച്ച് പുറത്തുവന്നു. നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികളാണ് ഇപ്പോള്‍ പ്രതികരണവുമായി വന്നെതെന്ന് പ്രശാന്ത് ഭൂഷണ്‍ തിരിച്ചടിച്ചു.
കര്‍ഷകരോടും അവരുടെ ആവശ്യങ്ങളോടും ഐക്യപ്പെട്ട് നില്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല എങ്കില്‍, ഇന്ത്യക്കാരനെന്ന് സ്വയം വിളിക്കാതിരിക്കുക..! നിങ്ങള്‍ വെറുമൊരു ബി.ജെ.പി അനുകൂലി മാത്രമാണെന്ന് കൊമേഡിയന്‍ അഭിനേതാവ് കുനാല്‍ കമ്രയും കര്‍ഷക സമരത്തെയും റിഹന്നയെയും പിന്തുണച്ച് നടി തപ്സി പന്നുവും രംഗത്തുവന്നതോടെ സെലിബ്രിറ്റികള്‍ തമ്മിലുള്ള യുദ്ധക്കളമായി ട്വിറ്റര്‍ മാറി.
ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പരിഭ്രമപ്പെടുത്തുന്നുണ്ടെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗാണ്ട ടീച്ചറാകരുതെന്ന് റിഹന്നയ്്ക്കെതിരെ രംഗത്തുവന്നവരോട് തപ്സീ പന്നു ആവശ്യപ്പെട്ടു.
അതേസമയം, സമരത്തെ ഏതുവിധേനയും പരാജയപ്പെടുത്താനുള്ള ശക്തമായ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. നിയമം നടപ്പാക്കുന്നത് ആറുമാസം വരെ വൈകിപ്പിക്കാമെന്നും പ്രശ്നങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്നും അതുവരെ സമരം നിര്‍ത്തണമെന്നും പ്രധാനമന്ത്രി തന്നെ വ്യക്തമാക്കുമ്പോളും സായുധ സേനയെ ഉപയോഗിച്ച് സമരക്കാരെ ആക്രമിക്കുകയും പിന്തുണയുമായി ചെല്ലുന്നവര്‍ക്കെതിരെ കേസുകളെടുക്കുകയും അറസ്റ്റുകള്‍ തുടരുകയുമാണ്.ഇന്ത്യ പാക് അതിര്‍ത്തിയില്‍ യുദ്ധകാലത്ത് ഏര്‍പ്പെടുത്തുന്നതിനു സമാനമായ മുന്‍കരുതലുകളാണ് കര്‍ഷക സമരക്കാരെ പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന് സമര ഭൂമി സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള എംപിമാരായ എഎം ആരിഫും എന്‍.കെ പ്രേമചന്ദ്രനും പറഞ്ഞു. റോഡുകളില്‍ ഉയരത്തില്‍ മുള്ളുകളും കമ്പികളും സ്ഥാപിച്ച് കാല്‍നടപോലും അസാധ്യമാക്കിയിരിക്കുകയാണ്. എന്നാല്‍ കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ എന്തു ത്യാഗം സഹിച്ചും സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രാജ്യത്തെ കര്‍ഷകര്‍.
ജനുവരി 26 ന് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുടെ മറവില്‍ സംഘപരിവാര്‍ അനുകൂല കര്‍ഷക സംഘടനാ നേതാവും പഞ്ചാബി നടനുമായ ദിപ് സിദ്ധുവും സംഘവും ചെങ്കോട്ടയില്‍ കലാപം ഉണ്ടാക്കുകയും സംഘടനയുടെ കൊടി ഉയര്‍ത്തുകയും ചെയ്തത് രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരുന്നു.എന്നാല്‍ കര്‍ഷകരെ കലാപകാരികളാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത കലാപം ലക്ഷ്യം കണ്ടില്ലെന്നു മാത്രമല്ല വിപരീതഫലം സൃഷ്ടിക്കുകയും ചെയ്തു. സിദ്ധുവിനെ തള്ളിപ്പറഞ്ഞ സര്‍ക്കാര്‍ അയാളെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുകയാണിപ്പോള്‍.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ട്വീറ്റ് പോരാട്ട'ത്തില്‍' order b...' at line 1
SELECT * FROM Comments where isActive = 2 AND heading = 'കര്‍ഷക പ്രക്ഷോഭം: സെലിബ്രിറ്റികളും 'ട്വീറ്റ് പോരാട്ട'ത്തില്‍' order by id desc;
Filename: views/News/view.php
Line Number: 96