Foto

സ്മാര്‍ട്ടായി മണിയാശാന്‍


സ്മാര്‍ട്ടായി മണിയാശാന്‍

സലേഷ് മെറിന്‍

ചാനല്‍ പരിപാടിയില്‍ പങ്കെടുത്തതിന് ലഭിച്ച പ്രതിഫലം ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മുന്‍ മന്ത്രി എംഎം മണി. ഓണത്തോടനുബന്ധിച്ചു നടന്ന ടെലിവിഷന്‍ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. മണിക്കൂറുകള്‍ക്കൊണ്ടുതന്നെ പരിപാടി സോഷ്യല്‍ മീഡിയയില്‍ തരംഗമായി.മിമിക്രി താരങ്ങളോടൊപ്പം അനുഭവങ്ങള്‍ പങ്കുവച്ചും അവരുടെ തമാശകള്‍ക്ക് കൗണ്ടറുകള്‍ അടിച്ചും പരിപാടി മണിയാശാന്‍ കൊഴുപ്പിച്ചു. നിരവധി ആളുകളാണ് പരിപാടി കണ്ടത്. പരിപാടിയില്‍ പങ്കെടുത്തതിന് അദ്ദേഹത്തിന് പ്രതിഫലവും ലഭിച്ചു. കോമ്പയാര്‍ സെന്റ് തോമസ് സ്‌കൂളിലെ അധ്യാപകന്‍ ബിജു ജോര്‍ജ്ജ് ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ മണ്ഡലത്തിലെ മൂന്ന് കുട്ടികള്‍ക്ക് പഠനം മുടങ്ങിയ സംഭവം അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രതിഫലമായി ലഭിച്ച തുക കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി.


 

Comments

leave a reply