A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വാങ്ക് വിളി അസഹ്യമായെന്ന് വനിതാ വൈസ് ചാന്‍സലര്‍; ' സ്വരം താഴ്ത്തി ' മസ്ജിദ്

പുതിയ പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കുമോ
അലഹബാദിലെ സംഭവമെന്ന ആശങ്ക ഉയര്‍ന്നു തുടങ്ങി


സമീപത്തെ മസ്ജിദില്‍ നിന്നുള്ള വാങ്ക് വിളിയുടെ ശബ്ദം അസഹ്യമാണെന്ന അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംഗിത ശ്രീവാസ്തവയുടെ പരാതി ഫലമുളവാക്കി. മസ്ജിദ് അധികാരികള്‍ ഉച്ചഭാഷിണിയുടെ ശബ്ദം പകുതിയാക്കി കുറച്ചു. വൈസ് ചാന്‍സലറുടെ വീടിനു നേരെ തിരിഞ്ഞിരുന്ന ഒരു ഉച്ചഭാഷിണി വേറെ ദിശയിലാക്കുകയും ചെയ്തു.

ഇസ്ലാമിലെ പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനമായ ഉച്ചഭാഷിണിയിലൂടെയുള്ള അത്യുച്ചത്തിലുള്ള വാങ്ക് വിളി തന്റെ ഉറക്കം കളയുന്നു, അസ്വസ്ഥതയ്ക്കിടയാക്കുന്നു, ആരോഗ്യ ഹാനിയുണ്ടാക്കുന്നു എന്നിവയായിരുന്നു പ്രയാഗ്രാജ് ജില്ലാ ഭരണകൂടത്തിന് നല്‍കിയ പരാതിയില്‍ സംഗിത ചൂണ്ടിക്കാട്ടിയത്. ദിവസം മുഴുവന്‍ തലവേദനയുണ്ടാകുന്നതിനാല്‍ പ്രവൃത്തി സമയം നഷ്ടമാകാനിടയാകുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.താന്‍ ഒരു മതത്തിനും ജാതിക്കും എതിരല്ലെന്ന് അവകാശപ്പെട്ട സംഗിത, മറ്റ് ആളുകള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ മൈക്ക് ഇല്ലാതെ പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം നല്‍കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു.

പരാതി കിട്ടിയ വിവരം  പോലീസ് വഴി ജില്ലാ ഭരണകൂടം അറിയിച്ചതിനെത്തുടര്‍ന്നാണ് പള്ളി കമ്മിറ്റി അടിയന്തര നടപടികള്‍ സ്വീകരിച്ചത്. ലാല്‍ മസ്ജിദിന്റെ കെയര്‍ ടേക്കര്‍ കലീം-ഉര്‍-റഹ്മാന്‍ പറഞ്ഞു: ' അലഹബാദ് ഹൈക്കോടതി നിശ്ചയിച്ചിരുന്ന മാനദണ്ഡത്തേക്കാള്‍ ഡെസിബെല്‍ കുറവുള്ള ശബ്ദ സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. എന്തായാലും പരാതി ഉയര്‍ന്നതോടെ ശബ്ദ തീവ്രത പകുതിയായി കുറച്ചിട്ടുണ്ട്'. അതേസമയം, സംഗിത ശ്രീവാസ്തവ പള്ളി അധികൃതരെ സമീപിച്ചിരുന്നെങ്കില്‍ ഇക്കാര്യം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നും റഹ്മാന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് പള്ളി കമ്മിറ്റി അവരുമായി ഉടന്‍ സംസാരിക്കും. ഒരു സാഹചര്യത്തിലും അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരില്ല.

അലഹബാദ് ഹൈക്കോടതിയുടെ കഴിഞ്ഞ വര്‍ഷത്തെ വിധി ഉദ്ധരിച്ച് 'അസാന്‍' അഥവാ വാങ്ക് വിളി ഇസ്ലാമിന്റെ അനിവാര്യ ഭാഗമാണെങ്കിലും ഉച്ചഭാഷിണി ഉപയോഗിച്ചാകണമെന്നില്ലെന്ന വാദം പരാതിയിലൂടെ വൈസ് ചാന്‍സലര്‍ മുന്നോട്ടുവച്ചിരുന്നു. അതേസമയം, സംഗിതയുടെ കത്തിനെ അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫിറംഗി വിമര്‍ശിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ പരസ്പരം മതത്തെ ബഹുമാനിക്കുന്നുവെന്ന കാര്യം അവര്‍ അറിഞ്ഞിരിക്കണം - ഫിറംഗി പറഞ്ഞു.

സമാജ്വാദി പാര്‍ട്ടിയും കത്തിനെതിരെ നിലപാടെടുത്തു. മോശമായ ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസ സമ്പ്രദായം, അനിയന്ത്രിതമായ കുറ്റകൃത്യങ്ങള്‍, ബിസിനസ് തകര്‍ച്ച തുടങ്ങിയവയില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ബിജെപി വിദ്വേഷം വളര്‍ത്തുകയാണെന്ന് പാര്‍ട്ടി ട്വീറ്റ് ചെയ്തു. അസാനെതിരെ അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എഴുതിയ കത്ത് ഇതിന്റെ ഭാഗമാണ്. തീര്‍ത്തും അപലപനീയമാണിതെന്നും  
സമാജ്വാദി പാര്‍ട്ടി അഭിപ്രായപ്പെട്ടു.

അതേസമയം, അത്യുച്ചത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന വാങ്ക് വിളിക്കു നിയന്ത്രണം വേണമെന്ന ആവശ്യം പല കോടതികളിലും പലപ്പോഴായി വന്നിട്ടുണ്ട്. നിയന്ത്രണം ആവശ്യമാണെന്ന നിരീക്ഷണങ്ങള്‍ കോടതികളില്‍ നിന്നുണ്ടായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ദേശീയാടിസ്ഥാനത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്ന്  അധികൃതര്‍ പറയുന്നു. പുതിയ പരാതികള്‍ ഉദയം ചെയ്യാനും അതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉയരാനും അലഹബാദ് സംഭവം ഇടയാക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്.

ബാബു കദളിക്കാട്

Foto
Foto

Comments

    A PHP Error was encountered

    Severity: Warning

    Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)

    Filename: core/Common.php

    Line Number: 575

    Backtrace:

    File: /home/kcbcnews/public_html/application/views/News/view.php
    Line: 96
    Function: query

    File: /home/kcbcnews/public_html/application/controllers/News.php
    Line: 616
    Function: view

    File: /home/kcbcnews/public_html/index.php
    Line: 315
    Function: require_once

    Database Error

    A Database Error Occurred

    Error Number: 1064

    You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'സ്വരം താഴ്ത്തി ' മസ്ജിദ്' order by i...' at line 1

    SELECT * FROM Comments where isActive = 2 AND heading = 'വാങ്ക് വിളി അസഹ്യമായെന്ന് വനിതാ വൈസ് ചാന്‍സലര്‍; ' സ്വരം താഴ്ത്തി ' മസ്ജിദ്' order by id desc;

    Filename: views/News/view.php

    Line Number: 96