Foto

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍: പി കെ ശ്രീമതി ടീച്ചർ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 7 വർഷം പൂർത്തിയാകുകയാണ്. 1945 മേയ് 24-ന് തലശ്ശേരിയിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. 
മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് പി കെ ശ്രീമതി ടീച്ചർ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.ഫോട്ടോയും പങ്ക് വച്ചിട്ടുണ്ട്   കേരളത്തിൻ്റെ മുഖ്യമന്ത്രി സ. പിണറായിയുടെ മനസ്സിൻ്റെ വലിപ്പവും നൈർമ്മല്യവും മനസിലാക്കാൻ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാൽ മതി. പെരളശേരി ഹയർ സെക്കൻ്ററിക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനുശേഷം ഇലക്ട്രിസിറ്റി സഹകരണ വകുപ്പ്മന്ത്രിയായിരുന്ന അദ്ദേഹം മാറിനിൽക്കാതെ ഒരു ചെറിയ കമ്പ്യൂട്ടർ റൂം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാത്രമായ ഞാൻ ഉദ്ഘാടനം ചെയ്യുന്നത്‌ നോക്കി സ. എം. വി ജയരാജൻ പറഞ്ഞ എന്തോ തമാശകേട്ട്‌ നിഷ്ക്കളങ്കമായി ചിരിക്കുന്നതാണ് ഫോട്ടോ.  കാൽ നൂറ്റാണ്ടിലേറെയായിട്ടും ഒരുകോട്ടവും ഫോട്ടോവിനു സംഭവിച്ചിട്ടില്ല.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News