'ആപ്പിള്‍ ഡെയ്ലി'യെ വീഴിച്ച ചൈനയ്ക്കു നേരെ നിശിത വിമര്‍ശനവുമായി ബിഡന്മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശോകനിര്‍ഭര ദിനമെന്ന് അമേരിക്കന്‍ പ്രസിഡന്റ്
ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി ചൈനീസ് ഭരണകൂടം അടച്ചു പൂട്ടിയതിനാല്‍ ഹോങ്കോങ്ങിലെ ആപ്പിള്‍ ഡെയ്ലിക്ക് പ്രസിദ്ധീകണം നിര്‍ത്തേണ്ടിവന്ന സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബിഡന്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശോകനിര്‍ഭര ദിനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചൈനയുടെ 'തീവ്രമായ അടിച്ചമര്‍ത്തലിനെ' അപലപിച്ച ബിഡന് ചൈനീസ് ഭരിക്കുന്ന ഹോങ്കോങ്ങ് പ്രദേശത്തെ ജനങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തു.
സ്വതന്ത്ര മാധ്യമങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും തടങ്കലിലായ മാധ്യമപ്രവര്‍ത്തകരെയും മീഡിയ എക്സിക്യൂട്ടീവുകളെയും മോചിപ്പിക്കണമെന്നും ബിഡന് ബീജിംഗിനോട് ആവശ്യപ്പെട്ടു. 'ഹോങ്കോങ്ങിലെ ആളുകള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. പകരം, ബീജിംഗ് അടിസ്ഥാന സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ഹോങ്കോങ്ങിന്റെ സ്വയംഭരണത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ആക്രമിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര ബാധ്യതകള്‍ക്ക് വിരുദ്ധമാണിത്'-അദ്ദേഹം പറഞ്ഞു.'ഹോങ്കോങ്ങിലെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് വളരെയധികം ആവശ്യമുള്ള ഒരു കോട്ടയാണു തകര്‍ത്തിരിക്കുന്നത്. 'അറസ്റ്റ്, ഭീഷണി,ദേശീയ സുരക്ഷാ നിയമത്തിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ശിക്ഷ എന്നിവയിലൂടെ, സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നു ചൈന. വിയോജിപ്പുള്ള വീക്ഷണങ്ങളെ നിശബ്ദമാക്കാന്‍ അധികാരം പ്രയോഗിക്കുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രത്തിന്റെ അടച്ചുപൂട്ടല്‍ ഹോങ്കോങ്ങിന്റെ മാധ്യമ സ്വാതന്ത്ര്യത്തിന് ഇതുവരെ നേരിട്ട ഏറ്റവും ഗുരുതരമായ പ്രഹരമാണ്.
ആപ്പിള്‍ ഡെയ്ലി ഉടമ ജിമ്മി ലായ് തന്റെ അവകാശങ്ങള്‍ വിനിയോഗിച്ചതിന് കനത്ത പ്രതികാര നടപടികളാണ് അഭിമുഖീകരിക്കുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു.'അവ്യക്തമായി രൂപപ്പെടുത്തിയ കുറ്റകൃത്യങ്ങളുമായി' ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ ദേശീയ സുരക്ഷാ നിയമം മാധ്യമപ്രവര്‍ത്തകരെ സ്വയം സെന്‍സറിലേക്ക് നയിക്കുകയാണെന്ന് ഹോങ്കോങ്ങില്‍ നടന്ന 2021 ലെ സൊസൈറ്റി ഓഫ് പബ്ലിഷേഴ്സ് പ്രസ്സ് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവേ ബാച്ചലെറ്റ് നിരീക്ഷിച്ചു. 2019 ല്‍ ഹോങ്കോങ്ങിന്റെ ജനകീയ അനുകൂല പ്രതിഷേധത്തിനിടെ അനധികൃത റാലികളില്‍ ലായ് ജയിലിലായിരുന്നു. ഒരു വിദേശ രാജ്യവുമായി കൂട്ടുകൂടുന്നത് ഉള്‍പ്പെടെ മൂന്ന് ദേശീയ സുരക്ഷാ കുറ്റങ്ങള്‍ നേരിടുന്ന അദ്ദേഹം അനധികൃത റാലികളില്‍ പങ്കെടുത്തതിന് ഇതിനകം നിരവധി ശിക്ഷകള്‍ അനുഭവിക്കുന്നുണ്ട്.
26 വര്‍ഷം പാരമ്പര്യമുള്ള ജനപ്രിയ പത്രങ്ങളിലൊന്നായ ആപ്പിള്‍ ഡെയ്ലിയ്ക്ക് അവിസ്മരണീയമായ യാത്രയയപ്പാണ് ജനങ്ങള്‍ നല്‍കിയത്. പത്രത്തിന് പിന്തുണ അര്‍പ്പിച്ച് ആയിരങ്ങള്‍ ഓഫീസിന് മുന്നില്‍ തടിച്ച് കൂടി്. ഇവരുടെ ചിത്രമായിരുന്നു പത്രത്തിന്റെ അവസാന എഡിഷന്റെ ആദ്യ പേജില്‍ നിറഞ്ഞു നിന്നത്. 80,000 കോപ്പികള്‍ ദിവസവും വിറ്റഴിച്ചിരുന്ന പത്രം അവസാന ദിവസം 10 ലക്ഷം കോപ്പികളാണ് അച്ചടിച്ചത്. നഗരത്തിലുട നീളം പത്രത്തിന്റെ കോപ്പികള്‍ക്കായി ജനങ്ങള്‍ തടിച്ചു കൂടി. പലയിടങ്ങളിലും ജനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകളോളം നീണ്ടു.അവസാന പത്രം തയാറാക്കിയ ന്യൂസ്റൂമില്‍ ജീവനക്കാരുടെ വികാര നിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഫോട്ടോയെടുത്തും പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞും ആശ്വസിപ്പിച്ചും അവര്‍ തങ്ങളുടെ പ്രിയപ്പെട്ട ഓഫീസിനോട് യാത്രാമൊഴി ചൊല്ലി. ഈ രംഗങ്ങള്‍ പകര്‍ത്താന്‍ നഗരത്തിലെ മറ്റു മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. ഇവരെ പൊലീസെത്തി പിരിച്ചുവിട്ടു.
വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് ആപ്പിള്‍ ഡെയ്ലിയില്‍ റെയ്ഡ് നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്, ഡയറക്ടര്‍മാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആപ്പിള്‍ ഡെയ്ലിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പത്രത്തിന്റെ വെബ്സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും അടച്ചുപൂട്ടിയെന്നും അവസാന പത്രം വിപണിയിലെത്തിക്കുകയാണെന്നും മാനേജ്മെന്റ് പ്രഖ്യാപിക്കുകയായിരുന്നു.1997 ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ചൈനയിലേക്ക് മടങ്ങിയതിന് ശേഷം ഹോങ്കോംഗ് എങ്ങനെ ഭരിക്കപ്പെടുമെന്ന കാര്യത്തില്‍ ബ്രിട്ടനുമായുള്ള കരാര്‍ പ്രകാരം സ്വതന്ത്ര മാധ്യമങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയെ മാനിക്കണമെന്ന് ബ്രിട്ടന്റെ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ചൈനയോട് ആവശ്യപ്പെട്ടു.'ആപ്പിള്‍ ഡെയ്ലി പൂട്ടിച്ചതും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്തതും വഴി എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ വളരെ ഗൗരവതരമായി കാണുന്നു,'- അദ്ദേഹം പറഞ്ഞു. 'ചൈന നേരത്തെ സ്വയം സ്വീകരിച്ച നിബന്ധനകളെ മാനിക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.'
ബാബു കദളിക്കാട്
Comments
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MySQL server version for the right syntax to use near 'ആപ്പിള്‍ ഡെയ്ലി'യെ വീഴിച്ച ച' at line 1
SELECT * FROM Comments where isActive = 2 AND heading = ''ആപ്പിള്‍ ഡെയ്ലി'യെ വീഴിച്ച ചൈനയ്ക്കു നേരെ നിശിത വിമര്‍ശനവുമായി ബിഡന്' order by id desc;
Filename: views/News/view.php
Line Number: 96