Foto

ഇൻസ്റ്റഗ്രാം സേവനങ്ങൾ ലോകവ്യാപകമായി തടസ്സപ്പെട്ടു 

കാലിഫോർണിയ: സോഷ്യൽമീഡിയ പ്ലാറ്റ് ഫോം  ഇൻസ്റ്റഗ്രാം ലോകവ്യാപകമായി പണിമുടക്കി. ഇന്ത്യയിലടക്കം ഇൻസ്റ്റഗ്രാം സേവനങ്ങൾ നിലച്ചു. മണിക്കൂറുകൾക്കുള്ളിൽ തകരാർ പരിഹരിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ സമയം പുലർച്ചെ 3.15ഓടെയാണ് ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടത്. സേവനങ്ങൾ അൽപനേരത്തേക്ക് തടസപ്പെട്ടത് ഇൻസ്റ്റഗ്രാം സ്ഥിരീകരിച്ചു. ചെറിയ പ്രശ്നങ്ങളുണ്ടായതായും അത് പരിഹരിച്ചതായും ക്ഷമചോദിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം ട്വീറ്റ് ചെയ്തിട്ടുണ്ട്. 


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply