Foto

അന്താരാഷ്ട്രപുസ്തകോൽസവം വിദ്യാർത്ഥികൾ അക്ഷരദീപം തെളിയിച്ചു.

25 മത് അന്താരാഷ്ട്ര പുസ്തകോൽസവത്തിന് മുന്നോടിയായി  എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ  അക്ഷരദീപം തെളിയിച്ച് വിദ്യാർത്ഥികൾ . എറണാകുളം നഗരത്തിലെ സാംസ്ക്കാരിക രംഗത്തെ പ്രമുഖരെ സാക്ഷിനിർത്തി  വിദ്യാർത്ഥിളായ തേജാ സുനിൽ , അദ്വൈത ശിവ, ഗായത്രി മേനോൻ , ചിറ്റൂരി ഋത്വിക , സ്റ്റീവ് ഫ്രാൻസിസ്  എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. വേദിയിൽ  കെ.എൽ. മോഹന വർമ,  ഡോ. എം.സി.ദിലീപ് കുമാർ , ശ്രീകുമാരി രാമചന്ദ്രൻ , ഫാ. ജേക്കബ് ജോർജ്ജ് പാലയ്ക്കാപ്പിള്ളി, ഫാ. ഡോ. എബ്രാഹം ഇരിമ്പിനിക്കൽ , ഫാ. തോമസ് പുതുശ്ശേരി, പി. രാമചന്ദ്രൻ , ഇ.എൻ.നന്ദകുമാർ , സി.ജി. രാജഗോപാൽ, പി. സോമനാഥൻ , ലിജി ഭരത് , ഡോ. അമ്പിളി ആർ നായർ  എന്നിവർ പങ്കെടുത്ത് സംസാരിച്ചു.  ഡിസംബർ 10 ന് ശനിയാഴ്ച്ച വൈകീട്ട് 4 ന്  പ്രശസ്ത ഹിന്ദി സാഹിത്യകാരനും സരസ്വതി സമ്മാൻ പുരസ്കാര ജേതാവുമായ  ഗോവിന്ദ് മിശ്ര പുസ്തകോൽസവം ഉൽഘാടനം ചെയ്യും

Comments

leave a reply

Related News