Announcements

ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസംഗമവും ക്നായിതോമാ ദിനാചരണവും മാർച്ച് 7 ന് കൊടുങ്ങല്ലൂരിൽ

02-03-2021 05:32:59

എ.ഡി 345 മാർച്ച് 7 ന് ക്നായിത്തോമായുടെയും ഉറഹാ മാർ ഔസേപ്പിന്റെയും നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്കു നടന്ന ചരിത്ര പ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ  അനുസ്മരിച്ച് ക്നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മാർച്ച് 7 ഞായറാഴ്ച കൊടുങ്ങല്ലൂരിൽ 'കുടിയേറ്റ അനുസ്മരണ സംഗമവും ക്നായി തോമാദിനാചരണവും' സംഘടിപ്പിക്കുന്നു.  ഉച്ചകഴിഞ്ഞ് 2.30 ന് ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന കൃതജ്ഞതാബലിയിൽ കെ.സി.സി മലബാർ റീജിയൺ ചാപ്ലെയിൻ ഫാ. ജോസ് നെടുങ്ങാട്ട് വചനസന്ദേശം നൽകും. തുടർന്ന് കുടിയേറ്റ ജനതയുടെ പാദസ്പർശമേറ്റ കൊടുങ്ങല്ലൂരിലെത്തുന്ന സന്ദർശകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി  ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ  ക്നായിതൊമ്മാ ഭവനോട് ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ ഇജെ.ലൂക്കോസ് ഹാളിന്റെ വെഞ്ചരിപ്പുകർമ്മം നിർവ്വഹിച്ച്  കോട്ടയം അതിരൂപതാ വികാരി ജനറാളും, കെ. സി.സി ചാപ്ലയിനുമായ ഫാ.  മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി,  പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കൽ, സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ, കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ എം.യു. ഷിനിജ, ഷെവ. അഡ്വ. ജോയി ജോസഫ് കൊടിയന്തറ, മുനിസിപ്പൽ വൈസ് ചെയർമാൻ ജൈത്രൻ, മുൻസിപ്പൽ കൗൺസിലർ ബോബി കൂളിയത്ത്,  കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്സി ജോൺ, കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ പാറയിൽ,  കെ.സി.സി ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, കെ.സി.സി മലബാർ റീജയൺ പ്രസിഡന്റ് ബാബു കദളിമറ്റം, ട്രഷറർ ഡോ. ലൂക്കോസ് പുത്തൻപുരക്കൽ, സെനിറ്റ് ലൂക്കോസ് എള്ളുങ്കൽ എന്നിവർ പ്രസംഗിക്കും.  കോവിഡ്  പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രാതിനിധ്യ സ്വഭാവത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.  അതിരൂപതയുടെ അൽമായ സംഘടനകളായ കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എൽ സംഘടനകളുടെ ഭരണസമിതി അംഗങ്ങളും, കെ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങളും, വിവിധ വൈദിക സന്യസ്ത സഭകളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. കെ.സി.സി അതിരൂപതാ ഭാരവാഹികളായ തോമസ് അരയത്ത്, ബാബു കദളിമറ്റം, സ്റ്റീഫൻ കുന്നുംപുറത്ത്, സൈമൺ പാഴുക്കുന്നേൽ എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടച്ചാംകുന്നേൽ, എ.ഐ.സി.യു പ്രതിനിധി തോമസ് അറക്കത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.