ക്രൈസ്തവരായ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഒരുമിച്ചുള്ള മുന്നേറ്റത്തിന് പ്രവാചകസദ്യശം പ്രവർത്തിച്ച ഫാ. ജോസഫ് കോൺസ്റ്റന്റൻ സി എം ഐ (ജെ സി മണലേൽ-106 വയസ്സ്) ഓർമയായി.
കേരള കത്തലിക് സ്റ്റുഡൻസ് ലീഗിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ മണലേൽ അച്ചൻ ക്രൈസ്തവരായ അധ്യാപകരുടെ കൂടിവരവിനായി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സ്ഥാപിച്ചു.
കോട്ടയത്ത് മള്ളൂശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'ജിവധാര' ആരംഭിച്ചതും മണലേലച്ചനാണ്. 1973-ൽ ബൈബിൾ പുതിയ നിയമത്തിന്റെ പരിഭാഷയ്ക്ക് തുടക്കം കുറിച്ച ഗുരുസ്ഥാനിയനായ വൈദികനാണ് 1976-ൽ ഇന്ത്യൻ തിയോളജിക്കൽ അസോസിയേഷൻ സ്ഥാപിച്ചത്.
എം ജി സർവകലാശാലയുടെ സോഷ്യോ റിലീജിയസ് റിസർച്ച് സെന്റർ സ്ഥാപിച്ചതിനു പിന്നിലും മണലേൽ അച്ചന്റെ സ്ഥിരം പരിശ്രമമുണ്ട്.
കെ സി എസ് എൽ ന്റെ ചരിത്രത്തിൽ ജെ.സി മണലേൽ സി.എം.ഐയ്ക്ക് മഹിതസ്ഥാനമുണ്ട്. കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗും കേരള കാത്തലിക് ടിച്ചേഴ്‌സ് ഗിൽഡും ആത്മീയതയുടെ ദാർശനിക മേഖലകളിലേക്ക് വിദ്യാർത്ഥികളെയും അധ്യാപകരെയും കൈപിടിച്ചു നടത്തിയ മണലേൽ അച്ചന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രാർത്ഥനാപൂർവ്വം പ്രണമിക്കുന്നു.
മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ
പ്രസിഡന്റ് കെ സി എസ് എൽ