ഫാ. സിറിയക് (സിബി) നെല്ലൂര്‍

    ഫാ. സിറിയക് (സിബി) നെല്ലൂര്‍

    കോട്ടയം:മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പോസ്റ്റല്‍ (MST) സമൂഹാംഗമായ ഫാ. സിറിയക് (സിബി) നെല്ലൂര്‍ (48) അന്തരിച്ചു.  സംസ്‌കാരകര്‍മ്മങ്ങള്‍ നാളെ (ഞായര്‍, 24 - 10) രാവിലെ 9. 30 ന് ഭരണങ്ങാനം ദീപ്തി മൗണ്ടില്‍ ആരംഭിക്കും. മീഡിയ വിഷയത്തില്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. സിബി ഏതാനും വര്‍ഷങ്ങളായി ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 2020ല്‍ രോഗബാധിതനാവുകയും ചികിത്സയ്ക്കായി കേരളത്തില്‍ തിരിച്ചെത്തുകയുമായിരുന്നു. മാനന്തവാടി രൂപതയിലെ കബനിഗിരി സെന്റ് മേരീസ് ഇടവകാംഗമാണ്. 1973 ജനുവരി 27 ന് ജനിച്ച അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണം 2000 ജനുവരി 8 ന് ആയിരുന്നു.കബനിഗിരി നെല്ലൂര്‍ ജോയി മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - ഷൈജു, സീന