ഫാ. അഗസ്റ്റിന്‍ മംഗലം

     

    തൃശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികനായ ഫാ. അഗസ്റ്റിന്‍ മംഗലം (79) അന്തരിച്ചു. സംസ്‌കാരം നവംബര്‍ 9 ചൊവ്വ രാവിലെ 10 മണിക്ക് വെങ്ങിണിശ്ശേരി പള്ളിയില്‍ വെച്ച് നടക്കും.തൃശ്ശൂര്‍ മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി എവിടങ്ങളിലെ വൈദികപരിശീലനത്തിനുശേഷം 1968 ഡിസംബര്‍ 20ന് മാര്‍ ജോര്‍ജ്ജ് ആലപ്പാട്ടു പിതാവില്‍ നിന്ന് തൃശൂര്‍ ലൂര്‍ദ്ദ് കത്തിഡ്രലല്‍ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.
    കണ്ടശ്ശാംകടവ്, പാലൂയര്‍ ഇടവകകളില്‍ അസി. വികാരിയായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച അഗസ്റ്റിന്‍ അച്ചന്‍ കനകമല, പൊറത്തൂര്‍, മങ്ങാട്, പതിയാരം, തലക്കോട്ടുക്കര, പാറന്നൂര്‍, തണ്ടിലം, മണ്ണൂത്തി, കൊമ്പഴ, നിര്‍മ്മലപുരം, നെടുപുഴ, ചെങ്ങാലൂര്‍, സ്‌നേഹപുരം, കോട്ടപ്പടി, പുത്തന്‍പീടിക, ചാഴൂര്‍, വേലൂപാടം, വൈലത്തൂര്‍, കല്ലൂര്‍ വെസ്റ്റ്, കുറ്റൂര്‍, അടാട്ട്, വലക്കാവ് എന്നിവിടങ്ങളില്‍ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2017 ഫെബ്രുവരി 8 മുതല്‍   തൃശൂര്‍ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.സി. റോസ് മീര എഫ്‌സിസി (പരേത), ആന്റണി, ത്രേസ്യാമ്മ ജോസ്, മേരി അപ്പച്ചന്‍, വര്‍ഗീസ്, സി. ഫ്രാന്‍സിറ്റ (ഹോളി ക്രോസ്), ജോണ്‍സണ്‍, കൊച്ചുറാണി ജോസ്, പീറ്റര്‍, സി. സില്‍വി എഫ്‌സിസി എന്നിവര്‍ സഹോദരങ്ങളാണ്.