ഷിബു ഷൺമുഖം
ഈ സ്നേഹം
എത്ര അക്രമാസക്തം
എത്രമേൽ ദുർബ്ബലം
എത്രയോ തരളം
എത്രമാത്രം ആശയറ്റത്
ഈ സ്നേഹം
ആകാശം പോലെ മനോഹരം
കാലാവസ്ഥ മോശമാകുമ്പോൾ
കൊള്ളാതാകുന്ന കാലാവസ്ഥ പോലെ
ഈ സ്നേഹം എത്ര സത്യം
ഈ സ്നേഹം എത്രയോ സുന്ദരം
എത്രയാ സന്തോഷം
എത്രയാ തുള്ളി തുളുമ്പുന്നത്
എത്രയോ കഷ്ടാൽ കഷ്ടതരം
ഇതട്ടിലായിപ്പോയ ഒരു കുട്ടിയെ പോലെ പേടിച്ചു വിറച്ചുകൊണ്ടിരിക്കുകയാണ്
അർദ്ധരാത്രിയുടെ ഒത്തനടുവിലും പരമശാന്തനായി ഇരിക്കുന്ന ഒരു മനഷ്യനെപ്പോലെയാണ്
ഈ സ്നേഹം മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്
അവരെ കൊണ്ടു പറയിപ്പിക്കുന്നത്
അവരെ മ്ളാനരാക്കുന്നത്
നമ്മൾ അതിനെ കണ്ണിലെണ്ണയൊഴിച്ച്
കാക്കുന്നതു കൊണ്ട്
ഈ സ്നേഹം സശ്രദ്ധം നിരീക്ഷിക്കപ്പെടുകയാണ്
നമ്മളതിനെ ഇടിച്ചുതകർത്തും ചവുട്ടിമെതിച്ചും നിലംപരിശാക്കിയും നിഷേധിച്ചും മറന്നും പോകുന്നതു കൊണ്ട്
ഇടിയേറ്റ് പരിക്കേറ്റ് ചതഞ്ഞരഞ്ഞ് മുടിഞ്ഞ് പുറംതളളപ്പെട്ട് മറക്കപ്പെടുകയാണത്
ഈ മുഴുവൻ സ്നേഹമാകെ
എത്ര ചുറുചുറുക്കോടെ ഇപ്പോഴും
എത്ര വെളിച്ചമുള്ളത്
അത് നിൻ്റേതാണ്
അത് എൻ്റേതാണ്
അത് ഈ പുതിയ കാര്യമായി തീർന്നുകൊണ്ടേയിരിക്കുകയാണ് എപ്പോഴും
അത് മാറിയിട്ടേയില്ല
ഒരു ചെടി പോലെ അത്രയും സത്യം
വിറകൊള്ളുകയാണ് ഒരു പക്ഷിയെപ്പോലെ
Comments