Foto

പ്രകൃതിയോടിണങ്ങി ജീവിക്കാൻ ശീലിക്കണം നാം: മുല്ലക്കര രത്‌നാകരൻ

പ്രകൃതിയോടിണങ്ങി ജീവിക്കാൻ ശീലിക്കണം നാം: മുല്ലക്കര രത്‌നാകരൻ
    
കൊച്ചി: പ്രകൃതിയോട് പിണങ്ങിയല്ല, ഇണങ്ങിയല്ല ജീവിക്കേണ്ടതെന്ന് മുൻമന്ത്രി    മുല്ലക്കര രത്‌നാകരൻ.  കെ. സി. ബി. സി. മീഡിയ- ഫാമിലി കമ്മീഷനുകൾ    കോവിഡിനപ്പുറവും ജീവിതമുണ്ട് എന്ന വിഷയത്തെക്കുറിച്ച് സംയുക്തമായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് : കോവിഡും പ്രളയവുമെല്ലാം നമ്മുടെ ചില സാമൂഹിക  മുൻധാരണകളെ പൊളിച്ചെഴുതുവാൻ ഇടയാക്കി. ലളിതമായ ജീവിതത്തിനു പകരം നാം അമിതമായ ആഘോഷവും ആർഭാടവും നമ്മുടെ കൂട്ടായ്മകളെ വികലമാക്കിയത് ഈ കോവിഡാനന്തര നാളുകളിൽ നാം തിരിച്ചറിയുന്നു. അഹങ്കാരവും ദുരഭിമാനവും നമ്മുടെ കൂടിവരവുകളുടെ ലക്ഷ്യത്തെ തന്നെ  മലിനമാക്കി. ഈ സന്ദർഭത്തിൽ നാം ചിന്തിക്കേണ്ടത് എന്തുകൊണ്ട് നമുക്ക് പ്രകൃതിയോട് ഇണങ്ങി ലളിതമായി ജീവിക്കാനാകുന്നില്ലെന്നതാണ്. രണ്ടുതരത്തിലുള്ള നിയമങ്ങളാണുള്ളത്. ഒന്നാമത്തേത് പ്രകൃതി നിയമങ്ങൾ. രണ്ടാമത്തേത് മനുഷ്യനിർമ്മിത നിയമൾ. മനുഷ്യനിർമ്മിതനിയമങ്ങളിൽ പലതും പ്രകൃതിവിരുദ്ധമാണ്. അത് നാം തിരിച്ചറിയുകയും തിരുത്തുകയും വേണം. പ്രകൃതിയോടിണങ്ങി സ്‌നേഹത്തിന്റെ വിശുദ്ധിയോടുള്ള ഒരു ജീവിതയാത്ര ആരംഭിക്കാൻ നമുക്ക് കഴിയണം. ഇത്തരത്തിലുള്ള ലാളിത്യം നിറഞ്ഞ ഗ്രാമങ്ങളുടെ ജീവിത മോഡൽ  രാഷ്ട്രപിതാവായ മഹാത്മജി നമുക്ക്  കാണിച്ചുതന്നിരുന്നു. ഗാന്ധിജിയുടെ വാക്കുകൾക്ക് കാതോർത്ത് തിരിഞ്ഞുനടക്കാനും  തിരുത്താനും നമുക്ക് കഴിയണം.
    
കോവിഡ് നമുക്ക് ചില യാഥാർത്ഥ്യങ്ങൾ കാണിച്ചു തന്നു. നമ്മുടെ കൂട്ടായ്മകൾ തെറ്റായിരുന്നുവെന്നും നമ്മുടെ ആഘോഷങ്ങൾ തെറ്റായിരുന്നുവെന്നും നമ്മെ ബോധ്യപ്പെടുത്തി. കാണാൻ പറ്റാത്ത വൈറസുകളെ ചെറുക്കാൻ നാം കൈകൾ കഴുകി വൃത്തിയാക്കി. സാമൂഹികാകലം പാലിച്ചു. എന്നാൽ അതേ കാലത്തുതന്നെ നാം നമ്മുടെ കുടുംബങ്ങളിൽ, ഉറ്റവരോടൊത്ത് കൂടുതൽ സമയം ചെലവഴിച്ചു. നമ്മുടെ വീട്ടുവളപ്പുകളിൽ നാം അറിയാവുന്ന രീതിയിൽ കൃഷി ചെയ്തു. കൂട്ടായ്മകളിൽ ആളുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും നമ്മുടെ ഹൃദയങ്ങൾ കൂറെക്കൂടിയടുക്കുകയായിരുന്നു. കോവിഡിനൊപ്പം ജീവിക്കുക മാത്രമാണ് ഇനിയുള്ള കാലങ്ങളിൽ മാനവരാശിക്ക് സാധ്യമാകൂ എന്ന് യു.എസിലെ ചില ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.കോവിഡിനെ അകറ്റിനിർത്താനുള്ള മാർഗങ്ങൾ      ആവിഷ്‌ക്കരിച്ചുകൊണ്ടും നടപ്പാക്കിക്കൊണ്ടും നമ്മുടെ കുട്ടികളെ സ്‌കൂളിലയക്കേണ്ടിവരും,   മരണാനന്തര-വിവാഹ ചടങ്ങുകൾ നടത്തേണ്ടിവരും, ഫാക്ടറികളും വിനോദകേന്ദ്രങ്ങളും തുറക്കേണ്ടിവരും. കൃഷിചെയ്യുകും നമ്മുടെ കാർഷികവിഭവങ്ങൾ കമ്പോളത്തിൽ വിൽക്കേണ്ടിയും വരും. ഇവിടെയെല്ലാം സ്വയം കരുതുകയും അപരനെ കരുതുകയും ചെയ്യുന്ന ജീവിതശൈലി നാം സ്വായത്തമാക്കണം.
    
രണ്ടാമത്തെ പ്രശ്‌നം പ്രളയമാണ്. മഴയും വെയിലും ക്രമരഹിതമായി മാറുമ്പോൾ പ്രകൃതിയെ പിണക്കാതെ നോക്കാനുള്ള കർമ്മപദ്ധതികൾ ആവിഷ്‌ക്കരിക്കാതെ വയ്യ. മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കിയതിൽ കൃഷിക്ക് വലിയൊരു പങ്കുണ്ട്. അതുകൊണ്ടാണ് കൃഷി മഴൃശരൗഹൗേൃല ആയത്. കൾച്ചർ അഥവാ സംസ്‌ക്കാരം മനുഷ്യനിൽ വേരൂന്നിപ്പടരാൻ കൃഷി കാരണമായി. അതുകൊണ്ടുതന്നെ     കൃഷിയിടങ്ങൾ മനുഷ്യനിലെ സംസ്‌ക്കാരത്തെ രൂപപ്പെടുത്തും.
    
ഈ രണ്ട് പ്രശ്‌നങ്ങളേക്കാളും ഞാൻ കുടുംബങ്ങളുടെ തകർച്ച നിരീക്ഷിക്കുന്നു. മനുഷ്യൻ    കണ്ടുപിടിച്ച ഏറ്റവും മനോഹരമായ സ്ഥാപനമാണ് കുടുംബം. കുടുംബങ്ങളിൽ വീട്ടമ്മയേയുള്ളൂ;    വീട്ടച്ഛൻ എന്നൊരു പ്രയോഗമില്ല. സ്ത്രൈത്രണമായ പ്രകൃതിയുടെ ചാലുകളിൽ തന്നെയാണ്      കുടുംബത്തിന്റെ രൂപമാതൃകകളും ഒഴുകിപ്പടരുന്നത്. നിയമസഭയിൽ പറഞ്ഞ കണക്കുകളനുസരിച്ച്    പ്രതിവർഷം
അൻപതിനായിരം വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. വിവാഹമെന്നത് ഒരു കരാർ ആണ്. എന്നാൽ അതൊരു പരീക്ഷണമായി ഈ തലമുറ കരുതുന്നുണ്ടോ ? അങ്ങനെയെങ്കിൽ കുടുംബം രൂപീകരിക്കാനുള്ള പരീക്ഷണത്തിൽ അൻപതിനായിരം പേർ പ്രതിവർഷം   പരാജയപ്പെടുന്നുണ്ടെന്നു പറയേണ്ടിവരും. 2001-ൽ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 3000-ഓളം  വിവാഹമോചന കേസുകളായിരുന്നു. 2017-ലാകട്ടെ ഈ കേസുകളുടെ എണ്ണം 52000 ആയി. വിചിത്രമായ ഈ സാമൂഹികാവസ്ഥ വിശകലനം ചെയ്യപ്പെടണം. എന്തുകൊണ്ട് ദമ്പതികൾക്ക് വിവാഹത്തിലൂടെ, മറ്റൊരു തലമുറയെ വിശുദ്ധിയോടെ വളർത്തി അടുത്ത തലമുറയ്ക്കായി കൈമാറാൻ കഴിയാതെ പോകുന്നതെന്ന് പരിശോധിക്കണം. വിവാഹ ജീവിതത്തിൽ  എന്തുകൊണ്ട് ഒരാളെ മറ്റൊരാൾക്ക് ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നുവെന്ന് ചിന്തിക്കണം.
    
അമേരിക്കൻ ശാസ്ത്രജ്ഞന്മാർ പറയുന്നത് ഇത് ലോകത്തിൽ രോഗാവസ്ഥയുടെ കാലമെന്നാണ്. ബുദ്ധിയുള്ള മനുഷ്യന് ഈ രോഗങ്ങൾ കണ്ടെത്താൻ കഴിയും. ആറിൽ ഒന്ന് കുടുംബങ്ങളും    കേരളത്തിൽ പ്രശ്‌നഭരിതമാണെന്ന കണ്ടെത്തൽ നമ്മെ വേദനിപ്പിക്കുന്നുണ്ട്. കുടുംബങ്ങളിൽ ഉടലെടുക്കുന്ന ആർഭാടത്തിന്റെയും ധൂർത്തിന്റെയും കാരണങ്ങൾ കണ്ടെത്തുകയും ദുരഭിമാനം വെടിഞ്ഞ്     പരസ്പരം സ്‌നേഹത്തിന്റെ പവിത്രമായ പാതകളിലേക്ക് കുടുംബങ്ങളെ തിരികെ എത്തിക്കുകയും വേണം. കെ. സി.ബി.സി സംഘടിപ്പിച്ച ഈ വെബിനാറിൽ ആ വഴിക്കുള്ള ചിന്താസമാഹരണങ്ങളും, അവയെ അടിസ്ഥാനമാക്കിയുള്ള കർമ്മപദ്ധതികളും രൂപീകൃതമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

 

Comments

leave a reply