Foto

മാള ഫൊറോന പരിസരം ലഹരി വിമുക്തമാക്കുമെന്ന് മാള ഫൊറോന കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി

കെ സി ബി സി  മദ്യ -ലഹരി വിരുദ്ധ സമിതി മാള ഫൊറോന തലത്തിൽ  യോഗം കൂടി പുതിയ ഭാരവഹികളെ തിരഞ്ഞെടുത്തു.  മാള ഫൊറോന വികാരി റവ ഫാ. ജോജി പാലമാറ്റത്ത്  യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻ്റ്   ശ്രീ. കെ എഫ് ബാബു അധ്യക്ഷത വഹിച്ചു.  രൂപത സെക്രട്ടറി  ശ്രീ എ ടി മാർട്ടിൻ, രൂപത റിസോഴ്‌സ് പേഴ്സൺ ശ്രീ  സേവിയർ പള്ളിപ്പാടൻ,  ഫൊറോന ഭാരവാഹി ശ്രീ ജെയിംസ് ജോർജ്, സാബു എടാട്ടുകാരൻ  തുടങ്ങിയവർ സംസാരിച്ചു. 
പുതിയ ഭാരവാഹികൾ: ഫൊറോന പ്രസിഡൻ്റ് : ഷൈൻ കളപ്പുരക്കൽ, ഫൊറോന സെക്രട്ടറി : സെലിൻ ജോസഫ്, ഫൊറോന ട്രഷറര്‍ : പിയൂസ് കാളിയാടൻ, പി  ആർ ഒ : സാബു എടാട്ടുകാരൻ, വൈസ് പ്രസിഡൻ്റ്  1: ജെയിംസ് ജോർജ് ഇടയാടിയിൽ,
വൈസ് പ്രസിഡൻ്റ്  2: റോസി പുതുശ്ശേരി, ജോയിൻ്റ്  സെക്രട്ടറി 1:  ആൻ്റണി കൈതാരൻ, ജോയിൻ്റ്  സെക്രട്ടറി 2:  ഷൈനി  റാഫേൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ: എ.വി. തോമസ്, ജോജു ചെല്ലക്കുടം, ആൻ്റണി പുത്തൻവീട്ടിൽ, ഷാൻ്റി ഡേവിസ്.
മദ്യ -ലഹരി വസ്തുക്കളുടെ വിപത്തിൽ നിന്നും കുട്ടികളെയും യുവജനങ്ങളെയും രക്ഷിക്കുന്നതിന്  കൂടുതൽ  ശ്രദ്ധ കൊടുക്കുവാനും,മദ്യ -ലഹരി വിരുദ്ധ പ്രവർത്തനം ദൈവരാജ്യ  ശുശ്രൂഷയാണ്  എന്നും മാള ഫൊറോന വികാരി ഉദ്ഘാടന സന്ദേശത്തിൽ  പറയുകയുണ്ടായി.

Comments

leave a reply

Related News