Foto

കന്യാസ്ത്രീകളുടെ വേഷത്തില്‍ വേണോ ഈ കോപ്രായം?


ജോബി ബേബി,

ഇത് ഫോട്ടോഷൂട്ടിന്റെ കാലമാണ്.അതായത് പ്രീ വെഡിങ്ഷൂട്ട് പോസ്റ്റ് വെഡിങ്ഷൂട്ട് എന്ന പേരിലാണ് അത് കൂടുതലായും നടക്കുന്നത്.കല്യാണത്തിന് മുന്‍പ് വധുവും വരനും ഒരുമിച്ച് നിന്ന് പല അഭ്യാസങ്ങള്‍ കാട്ടും,പലരുടേയും തുണികള്‍ പോലും വളരെ കുറവായിരിക്കും അങ്ങനെ പോകുന്നു.അത് പലപ്പോഴും പ്രീ പോസ്റ്റ് വെഡിങ് ഷൂട്ടായി സമൂഹത്തില്‍ പ്രചരിക്കുന്നു.അതെല്ലാം സോഷ്യല്‍ മീഡിയകള്‍ ആഘോഷമാക്കി മാറ്റുന്നു.വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ഇന്നത്തെ ഒരു രീതിശാസ്ത്രമാണ്.ഫോട്ടോ ഷൂട്ടുകള്‍ നല്ലതാണ്,കാരണം ഇന്ന് ഫോട്ടോഗ്രാഫി അന്യം നിന്ന് കൊണ്ടിരിക്കുന്ന ഒരു കലയായതിനാല്‍ അത് വളര്‍ന്ന് വരേണ്ടത് അത്യാവശ്യമാണ്.പക്ഷേ ഈ ഫോട്ടോഷൂട്ടിന് ഇറങ്ങുന്നവര്‍ കുറച്ചു വകതിരിവ് കാട്ടണം എന്നാണ് എന്റെ അഭിപ്രായം.വളരെ സെന്‍സിറ്റീവ് ആയ ഒരു ലോകത്താണ് നാം ജീവിക്കുന്നത്.അതില്‍ ഏറ്റവും പ്രധാനം മതമാണ്.മതപരമായ ഏതു അടയാളവും കലാപത്തിന് കാരണമാകും.അത് കൊണ്ട് നമ്മുടെ ഫോട്ടോയ്ക്ക് അല്പം പ്രാധാന്യം കിട്ടുന്നതിനുവേണ്ടി നാം ഒരു വിഭാഗത്തിന്റെ കലാപത്തിന്റെ അല്ലെങ്കില്‍ മനസീകാഘാദത്തിന് കരണമാകണോ എന്ന് ഫോട്ടോഷൂട്ടുകാര്‍ ചിന്തിക്കണം.പലപ്പോഴും ഈ ഫോട്ടോഷൂട്ടുകള്‍ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം കേന്ദ്രീകരിക്കുകയും മറ്റ് മതവിഭാഗങ്ങളെ തൊടാന്‍ ഭയപ്പെടുകയും ചെയ്യും.അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടാണ് എന്റെ ശ്രദ്ധയില്‍പ്പെട്ട രണ്ട് കന്യാസ്ത്രീകളുടെ ഫോട്ടോഷൂട്ട്.ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കേട്ടാല്‍ നമ്മുക്ക് തോന്നാം രണ്ട് കന്യാസ്ത്രീകള്‍ ഫോട്ടോഷൂട്ടിനു ഇറങ്ങിയതാണെന്ന്.എന്നാല്‍ അല്ല.അത് രണ്ടും മോഡലുകളാണ്.അഞ്ജനയും,ദേവികയും.ഈ രണ്ട് മോഡലുകളും ധരിച്ചിരിക്കുന്നത് കന്യാസ്ത്രീകളുടെ വസ്ത്രങ്ങളാണ്.കന്യാസ്ത്രീകളുടെ വസ്ത്രങ്ങള്‍ എന്നാല്‍ സഭാവസ്ത്രങ്ങള്‍ അഥവാ തിരുവസ്ത്രങ്ങളാണത്.(അതായത് കറുത്ത കാപ്പിപ്പൊടി കുപ്പായം,തലയില്‍ ഒരു തലമുണ്ട്,അതില്‍ വെള്ളനിറത്തിലുള്ള ഒരു ബോര്‍ഡര്‍,ഒപ്പം വലിയ ഒരു കുരിശു മാലയും).ഈ ഫോട്ടോഷൂട്ടില്‍ രണ്ട് മോഡലുകളും കന്യാസ്ത്രീയുടെ വേഷം ധരിച്ചുകൊണ്ട് നിരവധി ചിത്രങ്ങള്‍ക്ക് പോസ് ചെയ്യ്തിരിക്കുന്നത് കാണാം.ഈ ചിത്രങ്ങളെല്ലാം ഒരു സ്വവര്‍ഗാനുരാഗ ഫീല്‍ ഉണ്ടാക്കുന്ന ചിത്രങ്ങളാണ്.(രണ്ട് സ്ത്രീകള്‍ തമ്മില്‍ കെട്ടിപ്പിടിക്കുക,ചുണ്ട് ചേര്‍ത്ത് വയ്ക്കുക,അവരുടെ സ്തനങ്ങള്‍ പരസ്പരം മുട്ടിനില്‍ക്കുന്നതും,കഴുത്തില്‍ പിടിക്കുന്നതും,പരസ്പരം ശൃങ്കരിക്കുന്നതും തുടങ്ങിയവ).ഈ ചിത്രങ്ങള്‍ക്ക് അകംബടിയായി വലിയ കുരിശും ധരിച്ചിരിക്കുന്നു.ഈ ചിത്രങ്ങളെല്ലാം എടുത്തത് പ്രസ്തയായ കൊല്ലം സ്വദേശി യാമി എന്ന ഫോട്ടോഗ്രാഫര്‍ ആണ്.യാമി ഇതിനെ ന്യായീകരിക്കുന്നുണ്ട് അത് ഇപ്രകാരമാണ് (നിങ്ങള്‍ എന്തിനാണ് ഇതിനെയൊക്കെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്?,കന്യാസ്ത്രീ ആയതുകൊണ്ട് അവര്‍ക്ക് വികാരമില്ലന്നാണോ അര്‍ത്ഥം?,രണ്ട് പെണ്‍കുട്ടികള്‍ കെട്ടിപ്പിടിച്ചാല്‍ അത് സ്വവര്‍ഗാനുരാഗമെന്നാണോ അര്‍ത്ഥം? തുടങ്ങി,ഞാന്‍ കന്യാസ്ത്രീകളുടെ ജീവിതപശ്ചാത്തലം അടിസ്ഥാനമാക്കി ഒരു ജീവിത സാധ്യത പരിശോദിച്ചതാണത്രെ അവര്‍).യാമിക്ക് ന്യായീകരിക്കാന്‍ അവകാശമുണ്ട്.പക്ഷേ,ആ വലിയ തിരുകുരിശും,സഭാവസ്ത്രവും സൂചിപ്പിക്കുന്നത് അവര്‍ കന്യാസ്ത്രീകള്‍ ആണെന്നുതന്നെയാണ്.അത് ആ സഭാവസ്ത്രത്തോടും,കുരിശിനോടും ആണെന്നുള്ള കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.കന്യാസ്ത്രീകള്‍ യേശുവിന്റെ മണവാട്ടികള്‍ ആയി മാറുമ്പോള്‍ അവരുടെ ശരീരം വസ്ത്രത്തിനുള്ളിലേക്ക് ഒതുക്കുന്നത് കൊണ്ടാണ് ഇത്തരത്തിലൊരു വസ്ത്രം അവര്‍ ധരിക്കുന്നത്.അവര്‍ അവരുടെ ശരീരം കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല.ഇവിടെ ആ വസ്ത്രത്തെ അശ്ലീല പരാമര്‍ശമുള്ള,അശ്ലീല തോന്നലുണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങളാക്കി ചിത്രീകരിച്ചതും ഏറ്റവും പ്രധാനമായി കുരിശ് അതിനു ഒരു ചാനലായി ഉപയോഗിച്ച് എന്നതും വളരെയധികം തെറ്റാണ്.വസ്ത്രവും കുരിശും കൃത്യമായി ക്രിസ്ത്യന്‍ മുദ്രകള്‍ തന്നെയാണ്.ഇവ രണ്ടും  ക്രൈസ്തവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.അത് ഇപ്രകാരം കോപ്രായം കാട്ടാനോ,കോമാളിത്തരം കാട്ടാനോ,ഇപ്രകാരം കോമാളിത്തരം കാട്ടാനോ ഉപയോഗിക്കാന്‍ ഉള്ളതല്ല.അത്തരം ഒരു വകതിരിവ് ആ ഫോട്ടോ ഗ്രാഫര്‍ക്കും അതില്‍ അഭിനയിക്കുന്നവര്‍ക്കും ഉണ്ടാകേണ്ടതാണ്.ഇവിടെ ഒരു ചോദ്യം ഉയര്‍ന്നു വരുന്നു.ഇത്തരക്കാര്‍ക്ക് മറ്റ് മതങ്ങളുടെ ഇത്തരം സൂചകങ്ങള്‍ ഉപയോഗിക്കാനുള്ള ധൈര്യമുണ്ടോ?കന്യാസ്ത്രീകളുടെ വസ്ത്രം സഭാവസ്ത്രമാണ് .അത് അവര്‍ക്ക് കന്യാസ്ത്രീ പട്ടം കിട്ടുമ്പോള്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതാണ്.ഇവിടെ നാം ചിന്തിക്കേണ്ടത് മറ്റ് മതങ്ങളുടെ സൂചകങ്ങള്‍ ആയിരുന്നു ഫോട്ടോഷൂട്ടിനെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?അല്ലെങ്കില്‍ ഏതെങ്കിലും മതത്തിന്റെ പ്രവാചകന്‍മാരേയോ,ദൈവങ്ങളെയോ ആയിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം പലപ്പോഴും ഇത് വകതിരിവില്ലായ്മയുടെ പ്രതിഫലനമാണ്.ഒരു തരത്തിലും ഇത്തരത്തില്‍ മതപരമായ സൂചകങ്ങള്‍ ഉള്ള തിരുവസ്ത്രങ്ങളും കുരിശും ഉപയോഗിക്കാന്‍ ഇരിക്കാമായിരുന്നു.ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ വളരെ അഭംഗിയും അരോചകവും ഉണ്ടാക്കുന്ന ഒന്നായി എന്ന് പറയേണ്ടിയിരിക്കുന്നു.ഒരിക്കലും ഒരു മതത്തിന്റെ പ്രതീകങ്ങളെ,വിശ്വാസങ്ങളെ ഇത്തരത്തില്‍ ആഭാസത്തരങ്ങള്‍ക്ക് ഉപയോഗിക്കരുത്.നമ്മുടെ നാട് വളരെ സെന്‍സിറ്റീവ് ആയ നാടാണ്,ഒരു ചെറിയ തരിമതി അത് കനലായി തീയായി ആളിപടരാന്‍.അത് കൊണ്ട് മറ്റുള്ളവരുടെ ആചാരങ്ങളെയും,അനുഷ്ടാനങ്ങളെയും,വിശ്വാസങ്ങളെയും,മതപ്രതീകങ്ങളെയുമൊക്കെ ബഹുമാനിച്ചുകൊണ്ടുള്ള ആവിഷ്‌കാര സ്വാതന്ത്യം തന്നെയാണ് നല്ലത്.അല്ലെങ്കില്‍ ഈ ആവിഷ്‌കാര സ്വാതന്ത്ര്യവാദികള്‍ എല്ലാവരെയും തുല്യമായി പരിഹസിക്കുന്ന തരത്തില്‍ തുല്യമായി പരിഗണിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കണം.അതിനു ധൈര്യമില്ലാതെ ചിലവിഭാഗത്തില്‍ പെട്ടവരെ കുറിച്ച് ആലോചിക്കുകയും അവരുടെ പേരുപോലും ഉച്ചരിക്കാന്‍ ഭയന്നുകൊണ്ട്(ഉദാഹരണത്തിന് ഒരു നോവലിലെ കഥാപാത്രത്തിന് ഒരു ദൈവത്തിന്റെ പെരുവന്നതിനു അദ്ധ്യാപകന്റെ കൈ വെട്ടിയ നാടാണ് നമ്മുടേത്).ആ ദൈവത്തെ പരിഹസിച്ചെന്നാണ് അതിനെ ന്യായീകരിച്ചവര്‍ പറഞ്ഞത്.ഇത്തരത്തില്‍ മത ചിന്തകളെയും മതങ്ങളുടെ പ്രതീകങ്ങളെയും അപമാനിച്ചുകൊണ്ട് ഉണ്ടാകുന്ന വൈറല്‍ ഒരിക്കലും ഗുണം ചെയ്യുകയില്ല എന്ന് തിരിച്ചറിയണം.


 

Comments

leave a reply