Foto

ജീസസ് യൂത്ത് ‘ഗോ കോണ്‍ഫ്രന്‍സ് 2026’റോമില്‍ തുടങ്ങി

റോം: ആഗോള കത്തോലിക്ക യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ 40-ാം വാര്‍ഷികാഘോഷം റോമിലെ സെന്‍ട്രോ മരിയ പോളി ഓഡിറ്റോറിയത്തില്‍ തുടങ്ങി. ജീസസ് യൂത്തിന് പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ചതിന്റെ 10-ാം വാര്‍ഷികത്തോടും സംഘടന ആരംഭിച്ചതിന്റെ 40-ാം വര്‍ഷത്തോടും അനുബന്ധിച്ചാണ് ‘ഗോ കോണ്‍ഫ്രന്‍സ് 2026’ സംഘടിപ്പിച്ചിരിക്കുന്നത്.

സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ട് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് അല്മായര്‍ക്കും കുടുംബങ്ങള്‍ക്കുംവേണ്ടിയുള്ള ഡിക്കാസ്ട്രിയുടെ അഡ്ജുന്റ് സെക്രട്ടറി ബിഷപ് ഡാരിയോ ഗര്‍വാസി മുഖ്യകാര്‍മികത്വം വഹിച്ചു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ പ്രശസ്ത ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍ ജോഹനാസ് ഹാട്ട്‌ലി മുഖ്യപ്രഭാഷണം നടത്തി. ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മിഥുന്‍ പോള്‍ സ്വാഗതം ആശംസിച്ചു.

ഗ്രൂപ്പ് ഡിസ്‌കഷനില്‍ കുട്ടികള്‍ യുവജനങ്ങള്‍, കുടുംബങ്ങള്‍, സമര്‍പ്പിതര്‍ തുടങ്ങിയവര്‍ക്കായി 6 വ്യത്യസ്ത സെഷനുകള്‍ ക്രമീകരിച്ചിരുന്നു.

വൈകുന്നേരം നടന്ന സമ്മേളനത്തില്‍ ഇറ്റലിയിലെ അല്‍ബാനോ രൂപതാ ബിഷപ് വിന്‍സെന്‍സോ വിവാ മുഖ്യപ്രഭാഷണം നടത്തി. പാനല്‍ ചര്‍ച്ചയില്‍ ഫാ. തോമസ് തറയില്‍, ഫാ. അജി മൂലേപറമ്പില്‍, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഡോ. ബീന മനോജ് എന്നിവര്‍ പങ്കെടുത്തു. ജോര്‍ജ് ദേവസി മോഡറേറ്ററായിരുന്നു.

കൂട്ടായ്മ, ദൗത്യം, പങ്കാളിത്തം, പ്രേഷിതത്വം എന്നീ പ്രധാന പ്രമേയങ്ങളെ ആസ്പദമാക്കിയാണ് അഞ്ചുദിവസത്തെ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഈ ആഗോള സംഗമത്തില്‍ 43 രാജ്യങ്ങളില്‍ നിന്നായി 15 മെത്രാന്മാരുള്‍പ്പടെ ആയിരത്തിലധികം പേര്‍ പങ്കെടുക്കും. സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ ലിയോ 14-ാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തും.

25-ന് കണ്ണൂര്‍ ബിഷപ്പും ജീസസ് യൂത്ത് എക്ലേ സിയാസ്റ്റിക്കല്‍ അഡൈ്വസറുമായ ഡോ. അലക്സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ സംഗമം സമാപിക്കും.

Comments

leave a reply

Related News