Foto

മോന്തെകസിനോ ആബിയിൽ സമാധാനത്തിനായി പ്രാർഥിച്ച് ലിയോ പതിനാലാമൻ പാപ്പ

ലിയോ പതിനാലാമൻ പാപ്പ മോന്തെകസിനോ ആബിയും അവിടുത്തെ സന്യാസ സമൂഹത്തെയും സന്ദർശിക്കുകയും വിശുദ്ധ ബെനഡിക്റ്റിൻ്റെ കബറിടത്തിൽ പ്രാർഥിക്കുകയും ചെയ്തു. ജൂലൈ 20 തിങ്കളാഴ്ച രാവിലെയാണ് പാപ്പ മോന്തെകസിനോ ആബിയിലേക്കും അവിടുത്തെ സന്യാസ സമൂഹത്തിലേക്കും സ്വകാര്യ സന്ദർശനം നടത്തിയത്.

രക്തച്ചൊരിച്ചിലും സംഘർഷങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ സമാധാനം പുലരാനായുള്ള തൻ്റെ യാചന പാപ്പ വിശുദ്ധ ബെനെഡിക്ടിന് സമർപ്പിച്ചു. തുടർന്ന് സന്യാസ സമൂഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ച പാപ്പ, ജൂലൈ 27 വരെ വേനൽക്കാല അവധിക്കാലം ചെലവഴിക്കുന്ന കാസിൽ ഗാഡോൾഫോയിലേക്ക് മടങ്ങി. റോമിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്രാദൂരമുള്ള മോന്തെകസിനോ ആബി, എ.ഡി. 529-ൽ വിശുദ്ധ ബെനഡിക്റ്റ് നേരിട്ട് സ്ഥാപിച്ച ബെനഡിക്റ്റൈൻ സന്യാസ സമൂഹത്തിൻ്റെ ആദ്യത്തെ ആശ്രമമാണ്.

Comments

leave a reply

Related News