ബധിരരായ യുവതി യൂവാക്കള്‍ക്കു വേണ്ടിയുള്ള
വിവാഹ ഒരുക്ക കോഴ്‌സ് പി.ഓ.സിയില്‍
കൊച്ചി: ബധിരരായ യുവതീയുവാക്കന്മാര്‍ക്കുവേണ്ടിയുള്ള വിവാഹാലോചനാസംഗമവും ബധിരരായ യുവതിയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്‌സിന്റെ ഉദ്ഘാടനവും പാലാരിവട്ടം പിഒസിയില്‍ വച്ച് നടന്നു.കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പ് കെ.സി.ബി.സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ സ്വാഗതം ആശംസിച്ചു.വിവാഹം സ്‌നേഹിക്കാനുള്ള വിളി, ലൈംഗികത സ്‌നേഹത്തിന്റെ പ്രകാശനം, വിവാഹജീവിതത്തില്‍ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാര്‍മികത, ഫലദായക ദാമ്പത്യം, കുടുംബസംവിധാന മാര്‍ഗങ്ങള്‍, കുടുംബവും സാമ്പത്തിക ഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീ -പുരുഷ വ്യത്യാസം വിവാഹപൂര്‍ണതയ്ക്ക്്, കുടുംബത്തിന്റെ ആദ്ധ്യത്മീകതയും പ്രാര്‍ത്ഥനാജീവിതവും തുടങ്ങിയ വിഷയങ്ങളിലായിരിക്കും പ്രഗത്ഭരുടെ ക്ലാസുകള്‍ നടക്കുക.വിവാഹത്തിനൊരുങ്ങുന്ന യുവതിയുവാക്കളും, കോവിഡ് കാലഘട്ടത്തില്‍ വിവാഹിതരായ നവദമ്പതികളും ഈ കോഴ്‌സില്‍ പങ്കെടുക്കുന്നുണ്ട്.
ഈ കോഴ്‌സിന്റെ അവസാനത്തില്‍ ബധിരരായ യുവതീയുവാക്കന്മാര്‍ക്കുവേണ്ടിയുള്ള വിവാഹാലോചനാസംഗമവും നടക്കുന്നു. യുവതീയുവാക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കു വയ്ക്കാനുള്ള വേദിയാണിത്. ഇവര്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഇതിലൊരുക്കിയിട്ടുണ്ട്.
(വിശദവിവരങ്ങള്‍ക്ക് ബന്ധപ്പടുക:9995028229, 9895151472 E: kcbcfamilycommission @gmail.com)
Comments