Foto

ഓണക്കൈനീട്ടവുമായി നക്ഷത്രക്കൂട്ടം

ഓണക്കൈനീട്ടവുമായി നക്ഷത്രക്കൂട്ടം

കൊച്ചി: സ്റ്റേജ് കലാകാരന്മാരും സാങ്കേതിക വിദഗദ്ധരും അവരുടെ കുടുംബാംഗങ്ങളുടെയും സാമൂഹ്യ-സാംസ്‌കാരിക,വിദ്യാഭ്യാസ,ആരോഗ്യ  സാമ്പത്തിക പുരോഗതികള്‍ക്കായി എറണാകുളം കേന്ദ്രമാക്കി  പ്രവര്‍ത്തിക്കുന്ന  നക്ഷത്രക്കൂട്ടം കലാസാംസ്‌കാരിക ചാരിറ്റബിള്‍ ട്രസ്റ്റ് ഓണക്കൈനീട്ടം  നല്‍കുന്നു.എറണാകുളം  ജില്ലയിലെ  14 നിയോജക മണ്ഡലങ്ങളിലെയും അര്‍ഹരായ സേറ്റജ് കലാകാരന്മാരുടെ കുടുംബങ്ങള്‍ക്ക് 2500 രൂപ വീതമാണ്  നല്‍കുന്നത്.ജില്ലാ തലാ ഉദ്ഘാടനം കളമശ്ശേരി ലിറ്റില്‍ഫള്‌വര്‍ എഞ്ചിനീയറിംങ്ങ് കോളേജ് ഹാളില്‍ വച്ച് ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം  ചെയ്തു.നക്ഷത്രക്കൂട്ടം ഡയറക്ടര്‍ റോസ് മോഹന്‍ അദ്ധ്യക്ഷത വഹിച്ച  ചടങ്ങില്‍,കളമശേരി  നഗരസഭാ ചെയര്‍പേയ്‌സണ്‍ സീമ കണ്ണന്‍,കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല്‍,ഡോ.കെ.ജി പൗലോസ്,ടി.എം എബ്രഹാം,കെ.ബി വര്‍ഗ്ഗീസ്,എ.എം യൂസഫ്, വാര്‍ഡ്  കൗണ്‍സിലര്‍ സഹീര്‍  അലി  എന്നിവര്‍ ചടങ്ങില്‍  പ്രസംഗിച്ചു
 

Foto
Foto

Comments

leave a reply