Foto

കെ സി വൈ എം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു 

ക്രൈസ്തവ യുവത്വം  ഐക്യത്തിന്റെ പ്രേഷിതര്‍ എന്ന് വിളംബരം ചെയ്ത് 2022 വര്‍ഷത്തെ കെ സി വൈ എം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ഹെനോസിസ് 2022  നടത്തപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപതയുടെ ആതിഥേയത്വത്തില്‍ ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ വെച്ച് നടന്ന ചടങ്ങ് ശ്രീ തോമസ് ചാഴികാടന്‍ എം പി ഉദ്ഘാടനം ചെയ്തു.  കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടില്‍ അധ്യക്ഷത വഹിച്ചു.

 രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്കിയ ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും ചര്‍ച്ച ചെയ്യുന്ന 2022 വര്‍ഷത്തെ നിര്‍ണ്ണായക പ്രവര്‍ത്തനവിഷയങ്ങള്‍ ഉദ്ഘാടനവേദിയില്‍ ചര്‍ച്ചയായി. പ്രവാസ യുവത്വം, ക്രൈസ്തവ അവകാശ സംരക്ഷണം, മാധ്യമവും മതേതരത്വവും, യൗവ്വനമെന്ന ലഹരി, കെ സി വൈ എം ഭരണഘടനയും ചരിത്രവും, എന്നീ ഉപവിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുത്താണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക.

ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ വെരി. റവ.ഫാ.ജോസഫ് വാണിയപുരക്കല്‍, വികാരി റവ.ഫാ.ജോസ് മുകളേല്‍, എസ് എം വൈ എം ഗ്ലോബല്‍ ഡയറക്ടര്‍ഫാ. ജേക്കബ് ചക്കാത്ര, യുവദീപ്തി എസ് എം വൈ എം രൂപത ഡയറക്ടര്‍  ഫാ ജോബിന്‍ ആനകല്ലുങ്കല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ജിമ്മി ഫിലിപ്പ്, ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് , കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലിക്കര, ബിച്ചു കുര്യന്‍ തോമസ്, ഏറ്റുമാനൂര്‍ യൂണിറ്റ് പ്രസിഡന്റ് ആഷിക് സാ ബു, ജിബിന്‍ ഗബ്രിയേല്‍, തുഷാര തോമസ്, ഷിജോ നിലക്കപ്പിള്ളി, സെലിന്‍ ചന്ദ്രബാബു, സി.  റോസ് മെറിന്‍ എന്നിവര്‍ സംസാരിച്ചു .

Comments

leave a reply

Related News