വരാനിരിക്കുന്ന യു.എസ്. ഇടക്കാലതെരഞ്ഞെടുപ്പിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും, തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസ് ആണ് അറിയിച്ചത്. ചിക്കാഗോയിൽ ജനിച്ച പാപ്പാ, "ഒരു യുഎസ് പൗരനെന്ന നിലയിൽ തന്റെ വോട്ടവകാശം അവസരം ലഭിച്ചപ്പോഴെല്ലാം വിനിയോഗിച്ചു" എന്ന പ്രാദേശിക വാർത്താമാധ്യമങ്ങളിൽ വന്ന വാർത്തകളും വത്തിക്കാൻ സ്ഥിരീകരിച്ചു. നവംബർ മാസം മൂന്നാം തീയതിയാണ്, അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്.
പെറുവിൽ താമസിച്ച വർഷങ്ങളിലും, അവസരം ലഭിച്ചപ്പോഴെല്ലാം വോട്ടവകാശം വിനിയോഗിച്ചതായി പാപ്പാ സ്ഥിരീകരിച്ചു. ജനാധിപത്യ പ്രക്രിയകളിൽ പങ്കെടുക്കാനുള്ള പൗരന്മാരുടെ അവകാശത്തെയും കടമയെയും കുറിച്ചുള്ള തന്റെ ബോധ്യം പാപ്പാ ഇതിലൂടെ പ്രകടമാക്കിയെന്നും പ്രസ്സ് ഓഫീസ് കൂട്ടിച്ചേർത്തു.
ഇല്ലിനോയിസ് നിയമപ്രകാരം, വിദേശത്ത് താമസിക്കുന്ന യുഎസ് പൗരന്മാർക്ക്, താൽപ്പര്യമുണ്ടെങ്കിൽ മെയിൽ വഴി വോട്ടുചെയ്യാം. ഇതിൻപ്രകാരമാണ്, പാപ്പാ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഈ ഇടക്കാല തിരഞ്ഞെടുപ്പാണ്, യു.എസ്. കോൺഗ്രസിന്റെ നിയന്ത്രണം ഏത് പാർട്ടി ഏറ്റെടുക്കുമെന്ന് തീരുമാനിക്കുന്നത്.










Comments