Foto

സുവിശേഷവത്കരണത്തിന്റെ നായകർ കുടുംബങ്ങളാണ്: ലിയോ പതിനാലാമൻ പാപ്പാ

വിശ്വാസത്തിന്റെ ഉത്സാഹം ഏവരുടെയും മുഖത്ത് കാണുവാൻ തന്നെ അനുവദിക്കുന്നതാണ്, അർജന്റീനിയയിലേക്കുള്ള തന്റെ യാത്രയെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധ ബലി മദ്ധ്യേ തന്റെ വചന സന്ദേശം നല്കിയത്. കർത്താവ് നമ്മെ ഏൽപ്പിച്ച ഏറ്റവും മനോഹരമായ സമ്മാനം അവിടുത്തെ പരിശുദ്ധ സഭയാണെന്നും, ദൈവജനം അവനോട് നന്ദി പറയാൻ ഒരേ മേശയ്ക്ക് ചുറ്റും ഒത്തുകൂടുമ്പോഴെല്ലാം ഈ മനോഹാരിത അനുഭവിക്കുവാൻ ഏവർക്കും സാധിക്കുന്നുവെന്നും പാപ്പാ എടുത്തുപറഞ്ഞു.

ഇന്ന് ഏറെ സങ്കീർണ്ണമായ അവസ്ഥകളിലൂടെയാണ് കുടുംബങ്ങൾ കഴിയുന്നതെന്നും, എന്നാൽ . ഈ കഷ്ടപ്പാടുകൾക്കും പ്രതിസന്ധികൾക്കുമിടയിൽ, ദൈവവചനം നമുക്ക് പ്രത്യാശയുടെ കിരണം നൽകുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തുവായ പാറയിൽ, നമ്മുടെ കുടുംബങ്ങളും സമൂഹവും അടിത്തറ കണ്ടെത്തുന്നുവെന്നും, അതിനാൽ നാം ഭയപ്പെടേണ്ടതില്ലെന്നും പാപ്പാ എടുത്തുപറഞ്ഞു. ക്രിസ്തു തന്റെ പുനരുത്ഥാനത്തിലൂടെ ഇതിനകം തന്നെ തന്റെ ഹൃദയത്തിൽ നമുക്ക് ഇടം നൽകിയിട്ടുണ്ടെന്നും, അതിനാൽ ഈ കൃപയെ നമ്മുടെ കുടുംബങ്ങളിലേക്ക് സ്വാഗതം ചെയ്യണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

"വീടുകളുടെ വാതിലുകൾ ക്രിസ്തുവിനായി തുറന്നു കൊടുക്കുക,  മക്കളോട് യേശുവിനെക്കുറിച്ച് സ്വാഭാവികമായി സംസാരിക്കുക, യേശുവിൽ ഐക്യപ്പെട്ടു  ജീവിക്കുക", പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിനെ അറിയാനും കണ്ടുമുട്ടാനുമുള്ള പ്രത്യേക  സ്ഥലമാണ് കുടുംബമെന്നും, ഇതാണ് ഫ്രാൻസിസ് പാപ്പാ, പഠിപ്പിച്ചതെന്നും ലിയോ പതിനാലാമൻ അടിവരയിട്ടു. സുവിശേഷവത്കരണത്തിലെ നായകന്മാരാകാൻ കുടുംബങ്ങളെ പാപ്പാ ക്ഷണിക്കുകയും ചെയ്തു.

വിശ്വാസത്താൽ സജീവമായ കുടുംബങ്ങൾ കൂട്ടായ്മയിൽ ജീവിക്കുകയും, സുവിശേഷം  പ്രഘോഷിക്കുന്നതിനുള്ള ശുശ്രൂഷയിൽ സമർപ്പിക്കുകയും  ചെയ്യുമ്പോൾ, സഭാചൈതന്യത്തിന്റെ  ഉത്സാഹം വീണ്ടെടുക്കപ്പെടുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

 

Comments

leave a reply

Related News