ഇറ്റാലിയൻ നാവികസേനയുടെ ആഹാര സംഭരണ-വിതരണ വിഭാഗത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് അംഗങ്ങളെയും കുടുംബാംഗങ്ങളെയും ലെയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തു. തങ്ങളുടെ ദൈനംദിന ജോലികൾ സഹജീവികൾക്കുള്ള സേവനമായും സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗ്ഗമായും കാണണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
വിഭവങ്ങൾ കൈകാര്യം ചെയ്യുക എന്നതിലുപരി ജനങ്ങളുടെയും കുടുംബങ്ങളുടെയും പൊതുനന്മയ്ക്കായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനാണ് ഭരണനിർവ്വഹണത്തിലൂടെ സാധിക്കേണ്ടതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സത്യസന്ധത, നീതി, പരസ്പര ബഹുമാനം എന്നിവയിലൂടെയും സ്വന്തം താല്പര്യങ്ങൾക്ക് ഉപരിയായി എല്ലാവരുടെയും നന്മയ്ക്ക് പ്രാധാന്യം നൽകുന്നതിലൂടെയുമാണ് സമാധാനം സാധ്യമാകുന്നത്.
കപ്പലുകളിലും വിദേശ ദൗത്യങ്ങളിലും സേവനമനുഷ്ഠിക്കുന്ന നാവികരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗങ്ങളെ പാപ്പ പ്രശംസിച്ചു. സൈനികർക്ക് ആത്മീയ പിന്തുണ നൽകുന്ന ചാപ്ലിൻമാർക്ക് നന്ദി അറിയിച്ച പാപ്പ, കടലിൽ സേവനമനുഷ്ഠിക്കുന്ന എല്ലാവരെയും ‘കടലിന്റെ നക്ഷത്രമായ’ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് സമർപ്പിച്ചു.










Comments