Foto

ആഗമനകാലത്തെ ആദ്യ ഇടവക സന്ദർശനത്തിനൊരുങ്ങി ലെയോ പാപ്പ

ആഗമനകാലത്തോടനുബന്ധിച്ചുള്ള ലെയോ പതിനാലാമൻ പാപ്പയുടെ അഞ്ച് ഇടവക സന്ദർശനങ്ങൾക്ക് നവംബർ 27 വെള്ളിയാഴ്ച തുടക്കമാകും. മധ്യ റോമിലെ ചരിത്രപ്രസിദ്ധമായ സെന്റ് ആൻഡ്രിയ ഡെല്ലെ ഫ്രാറ്റെ ഇടവകയിലാണ് ആദ്യ സന്ദർശനം.

​വൈകുന്നേരം നാലു മണിക്ക് ദൈവാലയത്തിലെത്തുന്ന പാപ്പയെ റോം രൂപത വികാരി കർദിനാൾ ബാൽദോ റെയ്‌ന, സഹായമെത്രാൻ ബിഷപ്പ് റെനാറ്റോ ടരാൻടെല്ലി ബക്കാരി, ഇടവക വികാരി ഫാ. ജാക്കോമോ ഡി ഓർട്ട എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് പരിശുദ്ധ കന്യകാമറിയത്തിന് പൂക്കൾ സമർപ്പിച്ച് പാപ്പ വിവിധ ഇടവക സംഘടനകളുടെ പ്രതിനിധികളുമായി ഒരു മണിക്കൂറോളം ആശയവിനിമയം നടത്തും.

​വൈകുന്നേരം അഞ്ച് മണിക്ക് ഇടവക സമൂഹത്തിനായി പാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാന ആരംഭിക്കും. സന്ന്യാസ സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഏഴു മണിയോടെ പാപ്പ വത്തിക്കാനിലേക്കു മടങ്ങും. അദ്ഭുത മെഡലിന്റെ മാതാവിന്റെ തിരുനാൾ ദിനത്തിലാണ് പാപ്പയുടെ ഈ സന്ദർശനം എന്നത് വിശ്വാസികൾക്ക് ഇരട്ടി മധുരമാകുകയാണ്.

Comments

leave a reply

Related News