സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി (Dicastery for Evangelization) പ്രസിദ്ധീകരിച്ച 2025 ജൂബിലി ഫോട്ടോ ബുക്കിന്റെ ആദ്യപ്രതി ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്ട് ആർച്ച്ബിഷപ്പ് റിനോ ഫിസിചെല്ല (Archbishop Rino Fisichella) നവംബർ 21 ന് ലെയോ പതിനാലാമൻ പാപ്പയ്ക്കു സമ്മാനിച്ചു. 3.3 കോടിയിലധികം തീർഥാടകരെ റോമിലേക്ക് ആകർഷിച്ച ‘പ്രത്യാശയുടെ വിശുദ്ധ വർഷത്തെ’ (Holy Year of Hope) ഓർമ്മിക്കുന്നതിനുള്ള വിലപ്പെട്ട ഒരു ഉപാധിയാണ് ഈ ഗ്രന്ഥം.
ജൂബിലി വർഷത്തിനായുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുന്നതിനൊപ്പം, റോമിനെയും സെന്റ് പീറ്റേഴ്സ് ചത്വരത്തെയും മാറ്റിമറിച്ച 35 പ്രധാന പരിപാടികളും ഈ ഫോട്ടോ ആൽബം രേഖപ്പെടുത്തുന്നു. ചിത്രങ്ങളുടെ സമാഹാരത്തിലൂടെ പ്രത്യാശയുടെ സന്ദേശം സജീവമായി നിലനിർത്താനും അതുവഴി വിശ്വാസികളുടെ ദൈനംദിന ജീവിതത്തെ ശക്തിപ്പെടുത്താനും ഈ പുസ്തകം ലക്ഷ്യമിടുന്നു.
വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് (LEV) പ്രസിദ്ധീകരിച്ച ഈ പുസ്തകം നവംബർ 27 വെള്ളിയാഴ്ച മുതൽ പുസ്തകശാലകളിലും ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാകും.










Comments