Foto

മൗണ്ട് സെന്റ് തോമസിൽ പൗരോഹിത്യ ജൂബിലി ആഘോഷം നാളെ

കൊച്ചി: പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ, രജതജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിക്കുന്നതിനായി സീറോ മലബാർ സഭ ക്ലർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് തോമസിൽ നാളെ ആഘോഷം നടക്കും. രാവിലെ 9.45ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ജൂബിലേറിയൻമാർക്ക് ആശംസകൾ അർപ്പിക്കുന്ന പൊതുസമ്മേളനം.  

ക്ലർജി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ നേതൃത്വം നൽകും. സഭയുടെയും വിശ്വാസിസമൂഹത്തിന്റെയും ആത്മീയവളർച്ചയ്ക്കായി ദീർഘകാലം ശുശ്രൂഷ ചെയ്‌ത വൈദികരുടെ സമർപ്പ ണജീവിതത്തോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് സഭാ ആസ്ഥാനത്തു നടക്കുന്ന ജൂബിലി ആ ഘോഷമെന്ന് ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. 

Comments

leave a reply

Related News