എറണാകുളം: തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ 40 മണി ആരാധന തുടങ്ങി. ശനിയാഴ്ച (നവംബര്‍ 14) സമാപിക്കും. സമൂഹബലിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
ശനിയാഴ്ച രാവിലെ 6ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് രാവിലെ 8 വരെ പൊതു ആരാധന. വൈകുന്നേരം 6ന് ദിവ്യകാരുണ്യ സന്ദേശവും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 7ന് വിശുദ്ധ കുര്‍ബാന.










Comments