Foto

സെന്റ് റാഫേല്‍സ് സെമിനാരിയുടെശതോത്തര രജതജൂബിലിക്ക് തിരിതെളിഞ്ഞു

കൊല്ലം: കൊല്ലം സെന്റ് റാഫേല്‍സ് മൈനര്‍ സെമിനാരിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. കൊല്ലം തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടന്ന പ്രാര്‍ത്ഥനയില്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി തിരികൊളുത്തി സെന്റ് റാഫേല്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. സിയോന് കൈമാറി.

രൂപത വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയന്‍, മോണ്‍. വിന്‍സെന്റ് മച്ചാഡോ, ചാന്‍സലര്‍ ഫാ. ജെറി ഐസക്, ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സില്‍വി ആന്റണി, സെമിനാരി റെക്ടര്‍ ഫാ. സിയോന്‍, പിആര്‍ഒ ഫാ. ലാസര്‍ എസ് പട്ടകടവ്, പ്രോക്യൂറേറ്റര്‍ ഫാ. ജോളി എബ്രഹാം, ഫാത്തിമ കോളേജ് മാനേജര്‍ ഫാ. ജോസഫ് ജോണ്‍, ഫാ. സേവ്യര്‍ ലാസര്‍, ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്റണി, സെന്റ് റാഫേല്‍ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. മാക്‌സ്വെല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ജൂബിലി പതാകയും തിരിയും ആഘോഷമായി സെന്റ് റാഫേല്‍ സെമിനാരിയിലേക്ക് കൊണ്ടുവന്നു.

ആധുനിക കൊല്ലം രൂപതയുടെ ശില്പി ദൈവദാ സന്‍ ആര്‍ച്ചുബിഷപ് അലോഷ്യസ് മരിയ ബെന്‍ സിഗര്‍ 1902 നവംബര്‍ ഇരുപത്തിമൂന്നിനാണ് സെമിനാരി സ്ഥാപിച്ചത്. ബിഷപ് ബെന്‍സിഗറിന്റെ സുഹൃത്തായ സ്വിറ്റ്സര്‍ലണ്ടിലെ ഐന്‍ഡീസ്ലെന്‍ എന്ന സ്ഥലത്തെ ബനഡിക്‌ടൈന്‍ ആശ്രമ വൈദികന്‍ ഫാ. റഫായേല്‍ തനിക്ക് കുടുംബ സ്വത്തായി ലഭിച്ച ഓഹരി മുഴുവന്‍ പുതിയ സെമി നാരിയുടെ നിര്‍മ്മാണത്തിനായി നല്‍കുകയായിരുന്നു.

കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി ത്രീവര്‍ഷ ആഘോഷങ്ങളോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കൊല്ലം രൂപത അസോസിയേറ്റ് പിആര്‍ഒ ജോര്‍ജ് എഫ്. സേവ്യര്‍ അറിയിച്ചു.

Comments

leave a reply

Related News