ചങ്ങനാശേരി അതിരൂപതാംഗവും വടവാതൂര്‍ സെമിനാരി മുന്‍ റെക്ടറുമായ ബഹുമാനപ്പെട്ട തോമസ് ശ്രാമ്പിക്കല്‍ അച്ചന്റെ സംസ്‌കാരം ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച നടക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം സംസ്‌കാര ശുശ്രുഷകള്‍ക്ക് ആരംഭം കുറിക്കും.
ചങ്ങനാശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി മുന്‍ റെക്ടറുമായ ബഹുമാനപ്പെട്ട തോമസ് ശ്രാമ്പിക്കല്‍ അച്ചന്റെ സംസ്‌കാരം ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച നടക്കും.
ധാര്‍മ്മിക ദൈവശാസ്ത്രത്തിലെ ആഴമായ പാണ്ഡിത്യം കൊണ്ടും സന്യാസതുല്യമായ ലളിതജീവിതം കൊണ്ടും സഭയില്‍ ശ്രദ്ധേയനായ പ്രമുഖ ഗുരുനാഥനായിരുന്നു ശ്രാമ്പിക്കലച്ചന്‍. മൃതദേഹം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. 1940 ഡിസംബര്‍ 13-ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകയില്‍ ശ്രാമ്പിക്കല്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായാണ് തോമസ് അച്ചന്റെ ജനനം. പാറേല്‍ സെന്റ് തോമസ് പെറ്റി സെമിനാരിയിലും പൂനെ പേപ്പല്‍ സെമിനാരിയിലുമായി വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം, 1967 സെപ്റ്റംബര്‍ 21-ന് അഭിവന്ദ്യ വില്ല്യം ഗോമസ് മെത്രാനില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1967 സെപ്റ്റംബര്‍ 21 ന് അഭിവന്ദ്യ വില്ല്യം ഗോമസ് മെത്രാന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു.അമ്പൂരി പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായാണ് അജപാലന ശുശ്രൂഷ ആരംഭിച്ചത്. റോമില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം മാങ്ങാനം എം.ഒ.സി പ്രിന്‍സിപ്പാള്‍, കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി റെക്ടര്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി അധ്യാപകന്‍, റെക്ടര്‍, തൃശ്ശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയില്‍ ആത്മീയ പിതാവ് എന്നീ നിലകളില്‍ മഹത്തരമായ സേവനമനുഷ്ഠിച്ചു. ആഡംബരങ്ങളില്‍ നിന്ന് അകന്ന് ലാളിത്യം ജീവിതവ്രതമാക്കിയ ശ്രാമ്പിക്കലച്ചന്‍, അനേകം വൈദിക വിദ്യാര്‍ത്ഥികളുടെ ആത്മീയ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗുരുവായിരുന്നു. റെക്ടര്‍ എന്ന നിലയില്‍ അദ്ദേഹം സെമിനാരിയുടെ ക്രമവും ചിട്ടയും കാത്തുസൂക്ഷിച്ചു. ആത്മീയ പിതാവെന്ന നിലയില്‍ അനേകം വൈദിക വിദ്യാര്‍ത്ഥികളെ കേള്‍ക്കുകയും നയിക്കുകയും ചെയ്തു. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15-ന് പുളിങ്കുന്നിലുള്ള സഹോദരന്‍ പി.ടി. മാത്യുവിന്റെ ഭവനത്തില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് 2.30-ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ സമാപന ശുശ്രൂഷകളും നടക്കും. തന്റെ വാക്കുകളിലൂടെയും അതിനേക്കാളേറെ മാതൃകാപരമായ ജീവിത സാക്ഷ്യത്തിലൂടെയും കത്തോലിക്കാ സഭയിലെ ആയിരക്കണക്കിന് വൈദികരെ നയിച്ച വന്ദ്യ വൈദീകനായിരുന്നു ബഹുമാനപ്പെട്ട തോമസ് ശ്രാമ്പിക്കല്‍ അച്ചന്‍.










Comments