Foto

അയർലണ്ടില്‍ മലയാളി വൈദികന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു

വാട്ടർഫോർഡ്: ഹോളിക്രോസ് സന്യാസ സമൂഹാംഗവും കത്തോലിക്ക വൈദികനുമായ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ (സി.എസ്.സി ) അയർലണ്ടിലെ വാട്ടർഫോർഡിൽ വച്ച് അന്തരിച്ചു. റോം ആസ്ഥാനമായുള്ള ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ ഗ്ലോബൽ വികാരി ജനറലായും ഫസ്റ്റ് അസിസ്റ്റന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 69 വയസ്സായിരുന്നു. സഹോദര പുത്രിയെ സന്ദർശിക്കാൻ പോകുന്നതിനിടയിൽ വാട്ടർഫോർഡിൽവെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഇടുക്കി ജില്ലയിലെ തെന്നത്തൂർ പരേതനായ ജോസഫിന്റെ മകനാണ്.

മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ ഡോക്ടറേറ്റും (PhD) നേടിയിട്ടുണ്ട്. ത്രിപുരയിലെ പ്രശസ്തമായ അഗർത്തല ഹോളിക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായും, അഗർത്തല ഹോളിക്രോസ് കോളേജിന്റെ സ്ഥാപക പ്രിൻസിപ്പലായും ഫാദർ ഇമ്മാനുവൽ കല്ലറയ്ക്കൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് 2015-ൽ അഖിലേന്ത്യാ ക്രിസ്ത്യൻ ഉന്നതവിദ്യാഭ്യാസ അസോസിയേഷന്റെ ‘ഇന്ത്യയിലെ മികച്ച പ്രിൻസിപ്പൽ’ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരിന്നു.

Comments

leave a reply

Related News