തിരുവനന്തപുരം: പാലക്കാട് രൂപതാംഗമായ ഫാ. സജി വട്ടുകളത്തിൽ സംസ്ഥാന ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗമായി തെരഞ്ഞടുക്കപ്പെട്ടു. കർഷകസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വന്യജീവി ആക്രമണ ലഘൂകരണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനായ വൈദികനാണ് ഫാ. സജി. അട്ടപ്പാടിയിലെ കർഷകമുന്നേറ്റങ്ങൾക്കും ഇഎ സ്എ, ഇഎസ്ഇസഡ്, ഇഎഫ്എൽ വിഷയങ്ങളിലെ ജനകീയ സമരങ്ങൾക്കും നേതൃത്വം നൽകി.
ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഇടവകയായി പൊൻകണ്ടം ഇടവകയെ പ്രഖ്യാപിക്കുന്നതിലും നേതൃത്വം നൽകി. ഇക്വേറ്റർജിയോ സ്റ്റാർട്ടപ്പിലൂടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങളും പരിസ്ഥിതി ബോധവത്കരണ പദ്ധതികളും ന ടപ്പാക്കിവരുന്നു. പാലായിൽ നിന്ന് അട്ടപ്പാടിയിലേക്കു കുടിയേറിയ വട്ടുകളത്തിൽ കുടുംബത്തിലെ ജോസഫ്-മേരി ദമ്പതികളുടെ മകനാണ്.










Comments