ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയും,
ആലപ്പുഴ രൂപത ബൈബിൾ/ ലിറ്റർജി കമ്മീഷനും സുവിശേഷ ഭവനും നേതൃത്വം നൽകി നടത്തി വരുന്ന ലൂമൻ തിയോളജി കോഴ്സിൻ്റെ 8-ാം ബാച്ച് ആലപ്പുഴ രൂപതാ മെത്രാൻ റൈറ്റ് റവ.ഡോ.ജയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻ ബാച്ചുകളിൽ നിന്നും കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 25 പേർക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുവിശേഷ ഭവൻ ഡയറക്ടർ ഡോ.ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ സ്വാഗതം ആശംസിച്ചു. ആലപ്പുഴ രൂപത ബൈബിൾ അപ്പസ്റ്റലേറ്റ് ഡയറക്ടർ ഡോ.ഫാ.സബി ആലുംപറമ്പിൽ, ബൈബിൾ അപ്പസ്റ്റലേറ്റ് സെക്രട്ടറി മാർട്ടിൻ സേവ്യർ മനക്കശ്ശേരി തുടങ്ങിയവർ സംസാരിച്ചു.










Comments