Foto

പ്രോ-ലൈഫ് ടീച്ചേഴ്‌സ് സെമിനാര്‍

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ജോണ്‍ പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളിലെ അധ്യാപികമാര്‍ക്കായി പ്രോ-ലൈഫ് സെമിനാര്‍ നടത്തി.

ഫാമിലി അപ്പസ്‌തോലേറ്റ് സെന്ററില്‍ നടന്ന സെമിനാര്‍ ഡോ. ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജെയിംസ് ആഴ്ച ങ്ങാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപത ലേബര്‍ മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. പോള്‍ മാളിയമ്മാവ് ആമുഖ പ്രഭാഷണം നടത്തി.

പ്രോ-ലൈഫ് ട്രെയിനര്‍ യുഗേഷ് പുളിക്കന്‍, ഡോ. ഫിന്റോ ഫ്രാന്‍സിസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഏഴു മക്കളുടെ മാതാവായ ജിസ്മ ടീച്ചര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

Comments

leave a reply

Related News