Foto

മോട്ടർ വാഹനവകുപ്പുമായി ചേർന്ന് കാരിത്താസിന്റെ എമർജൻസി ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് പ്രോഗ്രാം

കോട്ടയം: കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് "സേഫ് സോൺ 2024-2025" സംരംഭത്തിന് കീഴിൽ കാരിത്താസ് ഹോസ്പിറ്റലിൽ  "കാരിത്താസ് എമർജൻസി ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് പ്രോഗ്രാം" സംഘടിപ്പിച്ചു. കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളിൽ 2024 നവംബർ 13 ന് നടന്ന ഉദ്ഘാടന കർമ്മം കേരള സർക്കാരിൻ്റെ ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ, നിർവഹിച്ചു.
 
പരിശീലനപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ച കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത്, അപകടങ്ങളോടും അത്യാഹിത സംഭവങ്ങളോടും ഫലപ്രദമായി പ്രതികരിക്കാൻ സമൂഹത്തെ സജ്ജരാക്കുക എന്ന കാരിത്താസിന്റെ പ്രതിബദ്ധതയെയും ഇത്തരം പരിപാടികളുടെ ആവശ്യകതയെയും ചൂണ്ടിക്കാട്ടി.  

CPR, ട്രോമ കെയർ, ജീവൻ രക്ഷാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള മൊഡ്യൂളുകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത പ്രോഗ്രാം, അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകാൻ പരിശീലനം ലഭിച്ചവരുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കും. എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ.വിവേക്, കോട്ടയം ആർടിഒ കെ.അജിത് കുമാർ എന്നിവർ റോഡപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാദേശിക ശേഷി വർധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചു.

കാരിത്താസ് ഹോസ്പിറ്റൽ ജോയിൻ്റ് ഡയറക്ടർ റവ. സ്റ്റീഫൻ തേവർപറമ്പിൽ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശ്രീ. ബി. അശോക് കുമാർ, ശ്രീ. ശ്രീശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

ഫോട്ടോ : കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് "സേഫ് സോൺ 2024-2025" സംരംഭത്തിന് കീഴിൽ കാരിത്താസ് ഹോസ്പിറ്റലിൽ  "കാരിത്താസ് എമർജൻസി ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് പ്രോഗ്രാം" ന്റെ ഉദ്ഘാടന കർമ്മം കേരള സർക്കാരിൻ്റെ ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവഹിക്കുന്നു. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത്, എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ.വിവേക്, കോട്ടയം ആർടിഒ കെ. അജിത്കുമാർ, കാരിത്താസ് ഹോസ്പിറ്റൽ ജോയിൻ്റ് ഡയറക്ടർ റവ. സ്റ്റീഫൻ തേവർപറമ്പിൽ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശ്രീ. ബി. അശോക് കുമാർ, ശ്രീ. ശ്രീശൻ എന്നിവർ സമീപം.

Comments

leave a reply

Related News