കൊച്ചി: കേരള കത്തോലിക്ക ബിഷപ്പുമാരുടെ സമിതിയുടെ നേതൃത്വത്തിലുള്ള പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (PTI), പിസിഒസിയുടെ (POC) ആഭിമുഖ്യത്തിൽ 2025-26 അക്കാദമിക് വർഷത്തിൻറെ ഔദ്യോഗിക ഉദ്‌ഘാടനവും ബിരുദദാനവും ജൂൺ 14-ന് പിസിഒസി ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. വൈകിട്ട് 3 മണിയോടെ ആരംഭിച്ച ചടങ്ങ് പ്രാർത്ഥനാനൃത്തത്തോടെ ആരംഭിച്ചു.
പൊതുസമ്മേളനത്തിൽ സ്വാഗതം അറിയിച്ചത് റവ. ഫാ. ടോനി കോഴിമണ്ണിൽ (ഡീൻ ഓഫ് സ്റ്റഡീസ്, PTI) ആയിരുന്നു. പ്രസിഡന്റൽ അഭിസംബോധന നടത്തിയത് കെസിബിസിയുടെയും പിസിഒസിയുടെയും ഡെപ്യൂട്ടി സെക്രട്ടറി കൂടിയായ റവ. ഫാ. തോമസ് തറയിൽ.
ഉദ്‌ഘാടനം നിർവഹിച്ചത് സിഎംഐ പ്രയർ ജനറൽ ആയ വെരി റവ. ഡോ. ഫാ. തോമസ് ചാത്തംപറമ്പിൽ സി.എം.ഐ. ആയിരുന്നു. വിവിധ പഠന മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അന്നേ ദിവസം ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സമ്മേളനത്തിൽ പങ്കെടുത്തത് ആശംസകളർപ്പിച്ച് റവ. ഡോ. ഫാ. ബേർണി വർഗീസ് ഒ.എഫ്.എം, മുൻ വിദ്യാർത്ഥിയായ ശ്രീ. ലൈജു വർഗീസ്, ശ്രീ. ഫ്രാൻസിസ് എ. പി., ശ്രീ. ജസ്റ്റിൻ എം. ഡി., ശ്രീമതി റോസ് ലിജിന ജോസഫ് എന്നിവർ പ്രസംഗിച്ചു.
റവ. സിസ്റ്റർ സോളി ഡി.സി.പി.ബി. (ഓഫീസ് സെക്രട്ടറി, PTI) സമ്മേളനത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു.
പരിപക്വമായ ആത്മീയതയുടെയും സമഗ്രമായ പാസ്റ്ററൽ പരിശീലനത്തിന്റെയും ഭാഗമായി പ്രവർത്തിക്കുന്ന PTI, പുതിയ വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ ചടങ്ങ് വലിയ പ്രാധാന്യമാർജ്ജിച്ചു

Comments