കൊച്ചി: കേരള കത്തോലിക്ക ബിഷപ്പ്സ് കൗൺസിലിന്റെ ശൈത്യകാല സമ്മേളനത്തിൽ കെ സി ബി സി യുടെ പുതിയ പ്രസിഡന്റായി കോഴിക്കോട് അതിരൂപത അധ്യക്ഷനും കെ ആർ സി ബി സി പ്രസിഡന്റുമായ മോസ്റ്റ് റവ.ഡോ.വർഗീസ് ചക്കാലക്കലിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പത്തനംത്തിട്ട രൂപത അധ്യക്ഷൻ സാമുവൽ മാർ ഐറേനിയൂസിനേയും സെക്രട്ടറി ജനറലായി ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിലിനേയും കൗൺസിൽ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ കാലാവധി മൂന്നു വർഷമാണ്. ഉച്ചകഴിഞ്ഞ് കേരള സഭാതല ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടി സമാപിക്കും.കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളും വിശുദ്ധബലിയിൽ പങ്കെടുക്കും. കെ സി ബി സി യുടെ പുതിയ പ്രസിഡന്റ് ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കുമെന്ന് കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി റവ.ഫാ.തോമസ് തറയിൽ അറിയിച്ചു.










Comments